Helpline

ഇതുവരെ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക്‌ വൃക്ക ദാനം ചെയ്‌ത്‌ അധ്യാപിക മാതൃകയാകുന്നു

Published

on

കോട്ടയം: മുന്‍പ്‌ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക്‌ വൃക്ക ദാനം ചെയ്യാന്‍ തയാറായി കോട്ടയത്തു നിന്നൊരു കായികാധ്യാപിക. പാറമ്പുഴ ഹോളി ഫാമിലി സ്‌കൂളിലെ അധ്യാപികയായ മിനി എം. മാത്യുവാണ്‌ വൃക്കദാനത്തില്‍ മാതൃകയാവുന്നത്‌.

ഒരു സന്നദ്ധ സംഘടനയുടെ ഓഫിസില്‍ യാദൃച്‌ഛികമായി കണ്ട ആയിരക്കണക്കിനു ഡയാലിസിസ്‌ ധനസഹായ അപേക്ഷകളാണു മിനിയുടെ ജീവിതം മാറ്റിമറിച്ചത്‌. തന്റെ വൃക്കകളിലൊന്ന്‌ അര്‍ഹിക്കുന്ന ഒരാള്‍ക്കു ദാനം ചെയ്യണമെന്ന ഉറച്ച തീരുമാന വുമായാണ്‌ അന്ന്‌ ഓഫിസില്‍ നിന്നു മടങ്ങിയത്‌. അനുയോജ്യയായ ആളെ തേടിയിറങ്ങിയപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കും ആദ്യം അമ്പരപ്പായിരുന്നു; തീരുമാനത്തിന്റെ ദൃഢത ബോധ്യപ്പെട്ടപ്പോള്‍ ശക്‌തമായ എതിര്‍പ്പും. ഒന്നും വകവയ്‌ക്കാതെ കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ്‌ ചിറമ്മലിന്റെ അടുത്തെത്തി. അദ്ദേഹമാണു രമ്യ കലേഷ്‌ എന്ന കൊട്ടാരക്കരക്കാരിയെ പരിചയപ്പെടുത്തിയത്‌. പിന്നീട്‌ ക്രോസ്‌ മാച്ചിനുവേണ്ടി എറണാകുളത്തു പോയപ്പോഴാണു രമ്യയെ മിനി ആദ്യമായി കാണുന്നത്‌.

പത്താം വയസില്‍ വൃക്കരോഗം ബാധിച്ച രമ്യ(27) പതിനെട്ടാം വയസില്‍ വൃക്കമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായതാണ്‌. അന്ന്‌ അച്‌ഛനാണു വൃക്ക നല്‍കിയത്‌. വിവാഹശേഷം ഇരുപത്തിനാലാം വയസില്‍ വീണ്ടും രോഗം. ഇപ്പോള്‍ ആഴ്‌ചയില്‍ മൂന്നു ഡയാലിസിസ്‌ വേണം. കൊട്ടാരക്കരയില്‍ വീടിനടുത്തു പച്ചക്കറിക്കട നടത്തുന്ന ഭര്‍ത്താവ്‌ കലേഷിന്‌ താങ്ങാവുന്നതല്ല ചികിത്സാച്ചെലവ്‌. ജീവിതം കൈവിട്ടു പോയെന്ന സാഹചര്യത്തിലാണു മാലാഖയെപ്പോലെ മിനി എത്തിയതെന്നു രമ്യ പറയുന്നു. പരിശോധനകള്‍ക്കു പോകുന്നതിനു മുന്നോടിയായി രമ്യയും അമ്മയും മിനിയുടെ പാറമ്പുഴയിലെ വീട്ടിലെത്തി.

രമ്യയുടെ രക്‌ത ഗ്രൂപ്പ്‌ എബി പോസിറ്റിവ്‌ ആണ്‌. മിനിയുടേത്‌ ബി പോസിറ്റീവും. എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയിലെ സങ്കീര്‍ണമായ ശസ്‌ത്രക്രിയയിലൂടെ രമ്യയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാമെന്ന്‌ മിനിക്കും ഡോക്‌ടര്‍മാര്‍ക്കും നല്ല വിശ്വാസമുണ്ട്‌. മിനിക്ക്‌ ഇനി വേണ്ടത്‌ ശസ്‌ത്രക്രിയയ്‌ക്കു ചെലവാകുന്ന പതിനഞ്ചു ലക്ഷത്തോളം രൂപയാണ്‌. രമ്യയ്‌ക്കു വേണ്ടി ആ തുകയും കണ്ടെത്തുമെന്നു മിനി ആത്മവിശ്വാസത്തോടെ പറയുന്നു. കണ്ടിട്ടു പോലുമില്ലാത്ത ഒരു പെണ്‍കുട്ടിക്കു വേണ്ടി വെറുമൊരു സാധാരണക്കാരിയായ തനിക്ക്‌ ഇത്രയും ചെയ്യാന്‍ കഴിയുമെങ്കില്‍ സഹായിക്കാന്‍ സന്നദ്ധരായവര്‍ തേടിയെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണിവര്‍.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എൽവിന് തല ഉയർത്താൻ വേണം നിങ്ങളുടെ കൈത്താങ്ങ്

ആരാധനയ്‌ക്കായ്‌ നീട്ടൂ ഒരു കൈത്താങ്ങ്‌

ഹൃദയതാളം വീണ്ടെടുക്കാന്‍ അഷിതമോള്‍ക്ക്‌ വേണം നിങ്ങളുടെ കൈത്താങ്ങ്‌

ക്യാന്‍സറിനോടുള്ള പോരാട്ടത്തില്‍ ലിജിയെ സഹായിക്കുക

ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍

ചികിത്സാ ധനസഹായം കൈമാറി

സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു

ഒരു കൈത്താങ്ങിനായ് സുനന്ദാമണി കേഴുന്നു

ഹൃദ്രോഗിയായ കോഴിക്കോട് സ്വദേശി കനിവു തേടുന്നു

ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു

കരുണ കാത്ത് ഹൃദ്രോഗികളായ ദമ്പതികള്‍

സഹായം തേടുന്നു

രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്ക് ജിബി തോമസിനെ കാഞ്ച് നിര്‍ദ്ദേശിച്ചു

സുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവും

ശസ്ത്രക്രിയക്കു സഹായം തേടുന്നു

ബൈക്കപകടത്തില്‍ തലയ്‌ക്കേറ്റ പരിക്ക്‌ മൂന്നരവര്‍ഷമായി മാത്യുവിനെ ആശുപത്രി കിടക്കയില്‍ തളച്ചിടുന്നു

രണ്ടു കരുന്നുകളുടെ അമ്മയായ യുവതി ജീവന്‍ നിലനിര്‍ത്താന്‍ കരുണ തേടുന്നു

സങ്കടങ്ങളുമായി കമലക്കുന്നിലെ പുഷ്പയും മക്കളും

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ചികിത്സാ ധനസഹായം നല്‍കി

ശിരസിന്റെ ക്രമാതീതമായ വളര്‍ച്ച , ഒന്‍പതു വയസുകാരന്‍ ഫാസില്‍ കരുണ തേടുന്നു

ഒഴുക്കില്‍പെട്ട് മരണമടഞ്ഞ മങ്കരത്തൊടി ജാഫര്‍ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു

പോലീസിന്റെ മനസ്സലിഞ്ഞു: ധനസഹായ കമ്മിറ്റിക്ക് രൂപം നല്‍കി

രക്താര്‍ബുദം ബാധിച്ച ഏഴാം ക്ലാസുകാരന്‍ സഹായം തേടുന്നു

ഓട്ടിസം തകര്‍ത്ത ബാല്യവുമായി 12 കാരന്‍ രാഹുല്‍ കരുണ തേടുന്നു, നമുക്കും കൈകോര്‍ക്കാം

ജീവന്‍ നിലനിര്‍ത്താന്‍ അമ്മയുടെ വൃക്ക, പക്ഷെ പണം എവിടെനിന്ന്‌?

തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ്‌ പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു

ഐസക്കിന്‌ കൈത്താങ്ങ്‌ നല്‍കുമോ?

നഴ്‌സ്, അമ്മയുടെ ചികിത്സക്കു കാരുണ്യം തേടുന്നു

വൃക്കകള്‍ തകരാറിലായ യുവതി സഹായം തേടുന്നു

View More