Image

കല കുവൈറ്റ്, വഫ്രയില്‍ പുതിയ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

Published on 20 December, 2013
കല കുവൈറ്റ്, വഫ്രയില്‍ പുതിയ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
കുവൈറ്റ്: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റിന്റെ മുപ്പത്തി ഒമ്പതാമത് യൂണിറ്റ് വഫ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വഫ്രയില്‍ ചേര്‍ന്ന രൂപീകരണ സമ്മേളനം കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. രതീഷ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഫഹലീല്‍ മേഖല സെക്രട്ടറി അനില്‍ കൂക്കിരി, ജെയിംസ്.കെ.തോമസ്, സജീവ്എം. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ പരിശോധന ക്യാമ്പ് ഉള്‍പ്പെടെയുള്ള തനത് പരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കി.

യൂണിറ്റിന്റെ ഭാരവാഹികളായി രതീഷ്. സി.വി. (കണ്‍വീനര്‍) അനീഷ്.സി.വി., സുഗതന്‍. പി.കെ.(ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തിന് സുഗതന്‍ പി.കെ. സ്വാഗതവും സുരേന്ദ്രന്‍ നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

കല കുവൈറ്റ്, വഫ്രയില്‍ പുതിയ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക