Image

നിതാഖാത്ത്: കന്യാകുമാരി സ്വദേശിയുടെ യാത്ര വിമാനത്താവളത്തില്‍ മുടങ്ങി

Published on 20 December, 2013
നിതാഖാത്ത്: കന്യാകുമാരി സ്വദേശിയുടെ യാത്ര വിമാനത്താവളത്തില്‍ മുടങ്ങി
ദമാം: സ്വദേശിവത്കരണത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേയ്ക്കു മടങ്ങുന്ന തമിഴ്‌നാട് സ്വദേശിയുടെ യാത്ര വിമാനത്താവളത്തില്‍ മുടങ്ങി. തിരുനല്‍വേലി സ്വദേശി ബാലകൃഷ്ണന്റെ യാത്രയാണ് വിരലടയാളം പതിയാത്തതിനെത്തുടര്‍ന്ന് ദമാം വിമാനത്താവളത്തില്‍നിന്നും മുടങ്ങിയത്. തുടര്‍ന്ന് നവോദയ സാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ സഹായത്തോടെ രേഖകള്‍ ശരിയാക്കി നാട്ടിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ് ബാലകൃഷ്ണന്‍.

ബിഷയില്‍ ജോലി ചെയ്യുന്ന ബാലകൃഷ്ണനും മറ്റു രണ്ടുപേരും നവംബര്‍ 22ന് ആണ് ദമാമില്‍ എത്തിയത്. കൂടെ ജോലി ചെയ്യുന്നവരും നാട്ടുകാരുമായ മറ്റുള്ളവര്‍ നാട്ടിലേയ്ക്ക് പോയെങ്കിലും ബാലകൃഷ്ണന് പോകാന്‍ കഴിഞ്ഞില്ല. ആറു മാസം മുമ്പാണ് ബാലകൃഷ്ണന്‍ നാട്ടില്‍ പോയി വന്നത്. പുതിയ തൊഴില്‍ സാഹചര്യത്തില്‍ പുറത്തുപോയി ജോലി ചെയ്യാന്‍ കഴിയാതെ വന്നതോടെ എക്‌സിറ്റില്‍ നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.

പുലര്‍ച്ചെ രണേ്ടാടെ വിമാനത്താവളത്തില്‍നിന്നും പുറത്തിറങ്ങിയ ബാലകൃഷ്ണനെ കന്യാകുമാരി സ്വദേശി നല്‍കിയ നമ്പറില്‍ നവോദയ പ്രവര്‍ത്തകന്‍ ദാമോദരനെ ബന്ധപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെയും അക്രബിയ മേഖല സാമൂഹ്യക്ഷേമ കണ്‍വീനര്‍ ടി.കെ സലിമിന്റേയും സഹായത്തോടെ തര്‍ഹീസില്‍ നിന്ന് വിരലടയാളം എടുത്ത് രേഖകള്‍ ശരിയാക്കി നാട്ടിലേയ്ക്ക് പോകുന്നതിനുള്ള ഒരുക്കത്തിലാണ് ബാലകൃഷ്ണന്‍. നവോദയ സാംസ്‌കാരിക വേദി അക്രബിയ മേഖല കമ്മിറ്റിയും പയ്യന്നൂര്‍ സൗഹൃദ വേദിയും സംയുക്തമായി നല്‍കി ടിക്കറ്റ് ബാലകൃഷ്ണന് നല്‍കിയ യാത്രയയപ്പു സമ്മേളനത്തില്‍ ഭാസ്‌കരന്‍ കൈമാറി. ടി.കെ സലിം സ്വാഗതവും നവോദയ അക്രബിയ മേഖല ആക്ടിംഗ് സെക്രട്ടറി വിജയകുമാര്‍ നന്ദിയും പറഞ്ഞു. ദിവാകരന്‍, പ്രദീപന്‍, കുഞ്ഞിരാമന്‍, സുരേന്ദ്രന്‍, ഷൗക്കത്ത്, ഷൈജു എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

നിതാഖാത്ത്: കന്യാകുമാരി സ്വദേശിയുടെ യാത്ര വിമാനത്താവളത്തില്‍ മുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക