Image

ഖുര്‍ആന്‍ ഹിഫ്ള്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു

Published on 20 December, 2013
ഖുര്‍ആന്‍ ഹിഫ്ള്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു
കുവൈറ്റ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ ഫിഫ്ള്‍ വിഭാഗമായ അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ മസ്ജിദുള്‍ കബീറില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം ആയിശ നോഹ ജമാല്‍ (കോഴിക്കോട്), ഗനീമ മുഹമ്മദ് റഫീഖ് (കൊയിലാണ്ടി) എന്നിവര്‍ കരസ്ഥമാക്കി.

കുട്ടികളുടെ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം ആമിര്‍ നിയാസ് (കൊച്ചി), അബ്ദുല്‍ ബാസിത് അസീസ് (ചാവക്കാട്) എന്നിവര്‍ കരസ്ഥമാക്കി. 

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഡിസംബര്‍ 20ന് (വെള്ളി) അബാസിയയില്‍ നടക്കുന്ന എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കുവൈറ്റ് പ്രചാരണോദ്ഘാടന സംഗമത്തില്‍ വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക