Image

ദാവൂദ് അരീക്കോട് പ്രവാസം മതിയാക്കി നാട്ടിലേക്ക്

Published on 20 December, 2013
ദാവൂദ് അരീക്കോട് പ്രവാസം മതിയാക്കി നാട്ടിലേക്ക്
ജിദ്ദ: കെഎംസിസി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റും ഏറനാട് മണ്ഡലം സെക്രട്ടറിയുമായിരുന്ന ദാവൂദ് അരീക്കോട് നീണ്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. 

തെരക്കു പിടിച്ച ജോലിക്കിടയിലും സാമൂഹ്യ സേവനത്തിന് സമയം കണെ്ടത്തുന്ന ഇദ്ദേഹം കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഏറ്റവും നല്ല പ്രവര്‍ത്തകനുള്ള ഉപഹാരം നേടിയിട്ടുണ്ട്. ഏറനാട് മണ്ഡലത്തെ കെഎംസിസി ജില്ലാ കമ്മിറ്റി 2012 ല്‍ നടത്തിയ ഫുട്‌ബോള്‍ മേളയില്‍ റണ്ണേഴ്‌സ് അപ്പ് വരെ എത്തിച്ചു. അരീക്കോട് ആശുപത്രിയില്‍ രോഗികള്‍ക്കുള്ള നോമ്പ് തുറ അടക്കമുള്ള എല്ലാ കാരുണ്യ പ്രവര്‍ത്തനത്തിനും ചുക്കാന്‍ പിടിക്കുന്ന ദാവൂദ് നാട്ടിലെത്തി ഏറനാട് മണ്ഡലത്തില്‍ നടക്കുന്ന മുസ്‌ലീം ലീഗ് യുവജന യാത്രയില്‍ പങ്കെടുക്കണമെന്ന ലക്ഷ്യം മനസില്‍വച്ചാണ് ഡിസംബര്‍ 23 ന് നാട്ടിലേക്ക് മടങ്ങുന്നത്. 

അല്‍ ഖുറൈസ് എന്ന സ്ഥാപനത്തില്‍ ജിദ്ദയില്‍ എട്ട് വര്‍ഷവും റിയാദിലും ദമാമിലുമായി രണ്ടു വര്‍ഷവും ജോലി ചെയ്തു. പ്രവാസജീവിതത്തിന് പത്ത് വര്‍ഷം തികയുമ്പോഴാണ് ദാവൂദ് നാട്ടിലേക്ക് മടങ്ങുന്നത്. ബേബി സുഹ്‌റയാണ് ഭാര്യ. നാല് മക്കളുണ്ട്. മൂത്തമകന്‍ ഇജാസും ഒരു മകളും ഖത്തറിലാണുള്ളത്. അരീക്കോട് കേന്ദ്രമാക്കിയുള്ള അജ്മ എന്ന പ്രവാസി ബിസിനസ് സംരംഭത്തിന്റെ വിജയത്തിന് വലിയ പങ്ക് വഹിച്ചിട്ടുള്ള ദാവൂദിന് നാട്ടിലെത്തിയാല്‍ ഈ സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് താല്‍പര്യം.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

ദാവൂദ് അരീക്കോട് പ്രവാസം മതിയാക്കി നാട്ടിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക