Image

ശൈഖ് അലി ഹുമൈദ് ഖാസിമിന് കണ്ണീരോടെ വിട

ആലൂര്‍ ടി.എ. മഹമൂദ് ഹാജി Published on 19 December, 2013
ശൈഖ് അലി ഹുമൈദ് ഖാസിമിന് കണ്ണീരോടെ വിട

ദുബായ്:  ഇന്നലെ (ബുധനാഴ്ച) ദുബായില്‍ അന്തരിച്ച പ്രഗല്‍ഭ ശാഫി മദ്ഹബിലെ മുഫ്തിയും യു.എ.ഇലെ പ്രമുഖ മത പണ്ഡിതനും ശാഫി മദ്ഹബിലെ കര്‍മ്മ ശാസ്ത്ര പണ്ഡിതനും സൂഫീ വര്യനനും ദുബായിലെ ഇസ്ലാമിക വകുപ്പിലെ ശാഫി മദ്ഹബിലെ പ്രഗല്‍ഭ മുഫ്തിയും നിരവധി ഇസ്ലാമിക മതപണ്ഡിതരുടെ ഗുരുവര്യരുമായ യമനിലെ ശൈഖ് അലി ഹുമൈദ് ഖാസിമിന് കണ്ണീരോടെ പണ്ഡിത ലോകം വിടചൊല്ലി.

വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ദുബായിലെ അല്‍ ഖൂസ് ഖബര്‍ സ്ഥാനില്‍ മയ്യിത്ത് ഇന്ന് (വ്യാഴാഴ്ച) മറവ് ചെയ്തു.

മയ്യിത്ത് നിസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും ആയിരങ്ങള്‍ പങ്കെടുത്തു..
ഖബറടക്ക ചടങ്ങിന് ഡോക്ടര്‍ അഹമ്മദ് അല്‍ഹദ്ദാദ് നേതൃത്വം നല്‍കി. ശൈഖ് ഹുസൈന്‍ അല്‍ സഖാഫ്, ശൈഖ് ഹുസൈന്‍, തുടങ്ങി യുഎഇലെ പ്രമുഖ പണ്ഡിതന്മാര്‍ക്ക് പുറമേ ലബനാന്‍, സിറിയ ഈജിപ്ത്, ഫലസ്തീന്‍, യമന്‍, സുഡാന്‍, തുടങ്ങിയ രാജ്യങ്ങളിലെ മത പണ്ഡിതന്മാരും മയ്യിത്ത് നിസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും പങ്കെടുത്തു.
 
വാര്‍ത്ത തയ്യാറാക്കി അയച്ചത്:  ആലൂര്‍ ടി.എ. മഹമൂദ് ഹാജി  0097150 4760198

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക