Image

കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു

Published on 19 December, 2013
കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു
കുവൈറ്റ്: വിശുദ്ധ ഖുര്‍ആന്‍ പഠന പ്രചാരണ പദ്ധതിയുടെ ഭാഗമായി കുവൈറ്റ് കേരള ഇസ് ലാഹി സെന്റര്‍ കുവൈറ്റ് മലയാളികള്‍ക്കിടയില്‍ സംഘടിപ്പിച്ച 22-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു.

അബാസിയ, സാല്‍മിയ, ഹവല്ലി, ഫൈഹ, ശര്‍ഖ്, സിറ്റി, ജഹ്‌റ, ഫര്‍വാനിയ, ഫഹാഹില്‍, സുറ എന്നീ പരീക്ഷ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി നടത്തിയ പരീക്ഷയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. 

വിശുദ്ധ ഖുര്‍ആനിലെ 61, 62, 63 അധ്യായങ്ങളായ സ്വഫ്ഫ്, ജുമുഅ, മുനാഫിഖൂന്‍ എന്നീ ഭാഗങ്ങള്‍ പ്രശസ്ത പണ്ഡിതന്‍ മര്‍ഹൂം അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തിയത്.

പുരുഷന്മാരില്‍ ഒന്നാം റാങ്ക് മുഹമ്മദ് ഷഫീഖ് മോങ്ങം (ഖുര്‍തുബ) കരസ്ഥമാക്കി. അബ്ദുള്‍ മജീദ് കെ.സി (ഫര്‍വാനിയ), രണ്ടാം റാങ്കും ഹുസൈന്‍ എടക്കഴിയൂര്‍ (അബാസിയ വെസ്റ്റ്), മൂന്നാം റാങ്കും നേടി. 

ഹാഷിം കൊയിലാണ്ടി (ഫഹാഹീല്‍), മൂസ ചെറുശോല (മംഗഫ്), അബ്ദുള്‍ നാഫിഅ (ഹവല്ലി), അബ്ദുള്‍ ഖൈര്‍ പെരിന്തല്‍മണ്ണ (ഹവല്ലി), അബ്ദുള്‍ റഹീം അച്ചനന്‍പലം (കുവൈറ്റ് സിറ്റി) അബൂബക്കര്‍ സിദ്ധിക് കോക്കൂര്‍ (മംഗഫ്), യുസുഫ് കൊയിലാണ്ടി (മംഗഫ്) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനര്‍ഹരായി.

സ്ത്രീകളുടെ വിഭാഗത്തില്‍ ശബ്‌ന അബ്ദുള്‍ അസീസ് (അബാസിയ ഈസ്റ്റ്), ഒന്നാം റാങ്കിനര്‍ഹയായി, ശബ്‌ന അബ്ദുള്‍ മജീദ് (ഫര്‍വാനിയ), രണ്ടാം റാങ്കും സാജിദ (സാല്‍മിയ) മൂന്നാം റാങ്കും നേടി. ബബിത ഖാലിദ് (മൈദാന്‍ ഹവല്ലി), കെ.വി ആമിന (അബാസിയ വെസ്റ്റ്), സക്കീന അബ്ദുള്‍ റസാഖ് (ശര്‍ഖ്), റസിയ ജമാല്‍ (മംഗഫ്), നസ്‌റീന്‍ (ഫഹാഹീല്‍), ജിഹാന്‍ ഇസ്മത്ത് (ശര്‍ഖ്), ആദില മുഹമ്മദ് (ഫഹാഹീല്‍), ഫമീഷ മുഹമ്മദ് (ഹവല്ലി) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി. 

98 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 57 പേര്‍ക്ക് ഫസ്റ്റ് ക്ലാസും 15 പേര്‍ക്ക് സെക്കന്റ് ക്ലാസും ലഭിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഇസ് ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി മുഹമ്മദ് അസ്‌ലം കാപ്പാട് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 97557018, 66369240.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക