Image

ഹിറ്റ്‌സ് ആന്‍ഡ് ബിറ്റ്‌സ് മെലഡി മെഹഫില്‍ നവ്യാനുഭവമായി

Published on 19 December, 2013
ഹിറ്റ്‌സ് ആന്‍ഡ് ബിറ്റ്‌സ് മെലഡി മെഹഫില്‍ നവ്യാനുഭവമായി
ജിദ്ദ: ഹിറ്റ്‌സ് ആന്‍ഡ് ബിറ്റ്‌സ് ബാനറില്‍ മന്‍സൂര്‍ എടവണ്ണ ഒരുക്കിയ ക്ലിക്കോണ്‍ മെലഡി മെഹഫില്‍ സംഗീത നിശ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. തെരഞ്ഞെടുത്ത പഴയകാല ഗാനങ്ങള്‍ മനോഹരമായി അവതരിപ്പിക്കപ്പെട്ട പരിപാടി മജീദ് നഹ ഉല്‍ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ ജിദ്ദയിലെ ഒക്കസ്ട്ര രംഗത്ത് മുപ്പതാണ്ട് തികച്ച അനുഗ്രഹീത കീ ബോര്ടിസ്റ്റ് ശുക്കൂര്‍ തിരൂരങ്ങാടിക്ക് പൊന്നാടയണിയിച്ചു മജിദ് നഹയും മുപ്പതാണ്ട് തികക്കുന്ന മാന്ത്രിക വിരലിനുടമ പ്രശസ്ത തബലിസ്റ്റ് മഹബൂബ് കാവന്നൂരിനു ഉമ്മര്‍ അഞ്ചച്ചവടിയും പൊന്നാട അണിയിച്ചു. 

തുടര്‍ന്ന് നടന്ന മെലഡി മെഹ്ഫിലില്‍ മിര്‍സ ശരീഫ്, കരീം മാവൂര്‍, രഹന സലിം , മന്‍സൂര്‍ എടവണ്ണ, നൂഹു ഭീമാപള്ളി, ആഷിര്‍ കൊല്ലം, അലവികുട്ടി കണിയാംപറ്റ, സുള്‍ഫിക്കര്‍ കോഴിക്കോട് അഷറഫ് വലിയോറ, ശുക്കൂര്‍ തിരൂരങ്ങാടി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മിര്‍സ ശരീഫ്, ഹസ്സന്‍ കൊണേ്ടാട്ടി ആശംസകള്‍ അര്‍പ്പിച്ചു. മുസ്തഫ തോള്ളൂര്‍ സ്വാഗതവും മന്‍സൂര്‍ എടവണ്ണ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക