Image

ഐഐസി സാല്‍മിയ യൂണീറ്റിന് പുതിയ ഭാരവാഹികള്‍

Published on 19 December, 2013
ഐഐസി സാല്‍മിയ യൂണീറ്റിന് പുതിയ ഭാരവാഹികള്‍
കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ സാല്‍മിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്‍മിയ മലയാള ഖുതുബ നടക്കുന്ന പള്ളിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ നജീബ് സ്വലാഹി (പ്രസിഡന്റ്), മനാഫ് മാത്തോട്ടം (ജനറല്‍ സെക്രട്ടരി), ഷര്‍ഷാദ് (ട്രെഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. 

വിവിധ വകുപ്പ് സെക്രെട്ടറിമാരായി സയ്യിദ് അബ്ദു റഹിമാന്‍ തങ്ങള്‍ (ദഅവ), ശഹീല്‍ മാത്തോട്ടം (പബ്ലിക്കേഷന്‍), ശുഹൈബ് തിക്കോടി (ഖ്യുഎല്‍എസ്), ഷാജഹാന്‍ (ഹജ്ജ്, ഉംറ), ഹുസൈന്‍ പെരിന്തല്‍മണ്ണ (വെളിച്ചം), ശഫീര്‍ (വിദ്യാഭ്യാസം), മിര്‍സാദ് (മെഡിക്കല്‍എയിഡ്), അബ്ദുല്‍ സലാം (സാമൂഹ്യ ക്ഷേമം), ഹാഷിം കണ്ണൂര്‍ (ഫൈന്‍ ആര്‍ട്‌സ്), സൈനുദ്ധീന്‍ (ലൈബ്രറി), മുഹമ്മദ് കുഞ്ഞി (സ്‌പോര്‍ട്‌സ്), മുസ്തഫ (മസ്ജിദ് അഫയേര്‍സ്), എന്നിവരെ തെരഞ്ഞെടുത്തു. ഫൈസല്‍ കല്ലറക്കല്‍, ഷഹീല്‍ മതോട്ടം, ഷര്‍ഷാദ്, ശുഹൈബ് റഷീദ്, ഫിറോസ് ച്ചുങ്കതറ, റിയാസ് ഫാറൂഖി, അബ്ദുറഹിമാന്‍ തങ്ങള്‍, എന്നിവരെ കേന്ദ്ര കൗണ്‍സിലര്‍മാരായും, ഫൈസല്‍ കല്ലറക്കല്‍, ഫിറോസ് ചുങ്കത്തറ എന്നിവരെ സഹ ഭാരവാഹികളായും തെരഞ്ഞെടുത്തു. യോഗത്തില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വി.എ മൊയ്തുണ്ണി സാഹിബ്, മുഹമ്മദ് ബേബി എന്നിവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക