Image

മന്ത്രി പി.കെ കുഞ്ഞാലികുട്ടിക്ക് ജിദ്ദ ഒഐസിസി സ്വികരണം നല്‍കി

Published on 19 December, 2013
മന്ത്രി പി.കെ കുഞ്ഞാലികുട്ടിക്ക് ജിദ്ദ ഒഐസിസി സ്വികരണം നല്‍കി
ജിദ്ദ: വിവിധ പാര്‍ട്ടികളുടെ കൂട്ടായ്മയായ മുന്നണിയില്‍ പല അഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും അവ ചര്‍ച്ചയിലൂടെ പരിഹരിച്ചു ശക്തമായി മുന്നോട്ടു പോകുവാന്‍ കഴിയുന്ന പക്വമായ നേതൃത്വം യുഡിഎഫിന് ഉണെ്ടന്നു വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. 

ഉംറ നിര്‍വഹിക്കാന്‍ എത്തിയ അദേഹത്തിനു ജിദ്ദ ഒഐസിസി ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരും നല്കിയ സ്വികരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. വികസന കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയിടുള്ള മുന്നോറ്റം ശ്രദ്ദേയമാണ് എന്നാല്‍ അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണ്. പ്രവാസ ലോകത്ത് കാണുന്ന രാഷ്ട്രീയ സൗഹൃദം ശ്ലഘനീയമാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. 

ജിദ്ദ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ മജീദ് നഹ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എം. ഷരീഫ് കുഞ്ഞു, എ.പി. കുഞ്ഞാലി ഹാജി, കെ.പി. മുഹമ്മദ് കുട്ടി, അഹമദ് പളായാട്ട് എന്നിവര്‍ പ്രസംഗിച്ചു. കെ.ടി.എ. മുനീര്‍ സ്വാഗതവും റഷീദ് കൊളത്തറ നദിയും പറഞ്ഞു. 

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക