Image

'പ്രവാസികളില്‍ ഇന്ത്യക്കാര്‍ മറ്റുള്ളവര്‍ക്ക് മാതൃക'

Published on 19 December, 2013
'പ്രവാസികളില്‍ ഇന്ത്യക്കാര്‍ മറ്റുള്ളവര്‍ക്ക് മാതൃക'
ജിദ്ദ: സൗദിയില്‍ അധിവസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളില്‍ ഇന്ത്യക്കാര്‍ മറ്റുള്ളവര്‍ക്കു മാതൃകയാണെന്നും പ്രത്യേകിച്ച് 'മലബാറികള്‍' തങ്ങളുടെ തൊഴിലിലും ദേശസ്‌നേഹത്തിലും കാണിക്കു ആത്മാര്‍ഥത ഏറെ പ്രശംസനീയമാണെന്നും മക്ക പ്രവിശ്യ ജംഇയ്യത്തുല്‍ ഖൈരിയ മേധാവി എന്‍ജിനിയര്‍ അബ്ദുള്‍ അസീസ് ഹനഫി.

മലബാറികളുടെ ഇസ്‌ലാഹി സെന്ററുകള്‍ക്കു കീഴില്‍ നടന്നു വരുന്ന മതപഠന സ്ഥാപനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മറ്റുകൂട്ടായ്മകള്‍ക്ക് മാതൃകയാക്കാവുന്നതാണെന്നും ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്കു അനുഗുണമായും അവരുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനു സഹായകമായ ഒട്ടനവധി സാഹചര്യങ്ങളാണ് സൗദിയില്‍ രൂപപ്പെട്ടു വരുന്നതെന്നും അതിനാല്‍ തന്നെ നാം നമ്മുടെ ഭരണാധികാരികള്‍ക്കായി പ്രാര്‍ഥിക്കണമെന്നും ഷേഖ് ഹനഫി അഭ്യര്‍ഥിച്ചു.

ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അര്‍ധ വാര്‍ഷിക ജനറല്‍ ബോഡിയുടേയും ഇസ്‌ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുറസാക്ക് കൊടുവള്ളിയുടെ യാത്രാ അയപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ ജിദ്ദ ഇസ്‌ലാഹി സെന്റര്‍ പുറത്തിറക്കുന്ന 'എന്നും ഓര്‍മിക്കാന്‍ ഡയറക്ടറി 2013' ന്റെ പകാശനം അബ്ദുറസാക്ക് കൊടുവള്ളിക്കു നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. അബൂബക്കര്‍ ഫാറൂഖിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ഹംസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുപ്പ ചോക്കാട്, മുഹമ്മദ് കോയപൈങ്ങത്തൂര്‍, കോയ കരിമ്പില്‍, ഷാഫി ആലപ്പുഴ, സമീര്‍ സാലിഹ്പള്ളിക്കര, ഹസനുല്‍, അസ്‌കര്‍ തേഞ്ഞിപ്പലം, സഫറുള്ള നിലമ്പൂര്‍, മുഹ്‌യുദ്ദീന്‍ താപ്പി, ജൈസല്‍ പന്തല്ലൂര്‍, അബ്ദുള്‍ ഹമീദ് ഉദരംപൊയില്‍, നൂരിഷ വള്ളിക്കുന്ന്, ഷാജഹാന്‍ എളങ്കൂര്‍, ജഹ്ഫര്‍ കൊടുവള്ളില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിച്ചു.

അബ്ദുറസാക്ക് കൊടുവള്ളി അടുത്ത ആറു വര്‍ഷത്തേക്കുള്ള പ്രബോധന പ്രവര്‍ത്തന രൂപ രേഖ അവതരിപ്പിച്ചു. ഭാരവാഹികളായ അബ്ദുള്‍ ഹമീദ പന്തല്ലൂര്‍, മുസ്തഫ ദേവര്‍ഷോല, മുബാറക്ക് ത്യശൂര്‍, എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. സൈതലവി അരിപ്ര ഡയറക്ടറി പരിജയപ്പെടുത്തി.

ഒരു കൂട്ടം യുവാക്കള്‍ നല്‍കിയ മൊമെന്റൊ ഷേഖ് അബ്ദുള്‍ അസീസ് ഹനഫി അബ്ദുറസാക്ക് കൊടുവള്ളിക്കു സമ്മാനിച്ചു.

കെഎന്‍എം പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ നബീല്‍ ഒമര്‍ തിരൂര്‍ക്കാട്, ഷാമില്‍ അഷ്ഫാഫ് പുളിക്കല്‍, സാജിത താപ്പിതിരൂരങ്ങാടി എന്നിവര്‍ക്കുള്ള സമ്മാനവും ഷേഖ് ഹനഫി വിതരണം ചെയ്തു. അബാസ് ചെമ്പന്‍ സ്വാഗതവും ഹംസ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

'പ്രവാസികളില്‍ ഇന്ത്യക്കാര്‍ മറ്റുള്ളവര്‍ക്ക് മാതൃക'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക