Image

വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ ഭാരത മണ്ണില്‍ നിന്ന് കെട്ടുകെട്ടിക്കല്‍ മുസ്‌ലിം ലീഗിന് ബാധ്യത: കെഎംസിസി

Published on 17 December, 2013
വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ ഭാരത മണ്ണില്‍ നിന്ന് കെട്ടുകെട്ടിക്കല്‍ മുസ്‌ലിം ലീഗിന് ബാധ്യത: കെഎംസിസി
ജിദ്ദ: വരാനിരിക്കുന്ന ലോക സഭ തെരഞ്ഞെടുപ്പ് ഒരു മുസ്‌ലിം ലീഗുകാരനെ സംബന്ധിച്ചിടത്തോളം പിറന്ന മണ്ണിനോടും സമൂഹത്തോടും നിറവേറ്റാന്‍ ഉള്ളത് ഒരു ഭാരിച്ച ഉത്തരവാദിത്തം ആണ്. ഗുജറാത്തിന്റെ മണ്ണില്‍ ആയിരക്കണക്കിന് നിരപരാധികളെ ബിസിനസുകാര്‍ക്കുവേണ്ടി മണ്ണു വിറ്റ ക്രൂരനെയാണ് ഭാരതീയ ജനത പാര്‍ട്ടിയും ആര്‍എസ്എസും കൂടി കവടി നിരത്തി ഒത്തുനോക്കി ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. ഇതൊരു ഹൈന്ദവ സംസ്‌കാരത്തിന്റെ പ്രതീകമായി ഭാരതത്തിലെ എന്നല്ല ലോകത്തിലെ തന്നെ ഒരു ഹിന്ദുവിനും പറയാന്‍ സാധ്യമല്ല. വര്‍ഗീയ വാദവും തീവ്രവാദവും ഒരു മതത്തിന്റെയും ചിഹ്നങ്ങളല്ല. നരേന്ദ്ര മോഡിയെ ഒരു ഹിന്ദു എന്നു പറയുന്നതാണ് ഹൈന്ദവ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധം. ഹൈന്ദവ സമൂഹത്തിനുള്ളില്‍ തീപ്പൊരി ഉണ്ടാക്കി ഒരു ചെറിയ വിഭാഗത്തെ മുന്‍നിര്‍ത്തി പാവപെട്ട ജനവിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു കൊന്നും കൊലവിളിച്ചും നടക്കുന്നവന്റെ വാശിക്ക് ഭാരതം വഴങ്ങില്ല ആ പാരമ്പര്യം അല്ല ഭാരതീയന്‍ എന്നും അതുകൊണ്ടുതന്നെ ഭാരതജനത ഇത്തരക്കാരെ കെട്ടുകെട്ടിക്കുകതന്നെ ചെയ്യും. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോല്‍പ്പിക്കാന്‍ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും ഒറ്റകെട്ടായി നില്‍ക്കണം എന്നും ജിദ്ദ കെഎംസിസി തിരൂരങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു. ഷരഫിയ ഷിഫ ജിദ്ദ ക്ലിനിക് ഓടിറ്റോറിയത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റഫീഖ് പന്തരങ്ങാടി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.എം.എ ജലീല്‍ മുഖ്യ പ്രഭാഷണം നടത്തി.

സമദ് കാരാടന്‍, പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാനായ സൈദലവി നീലങ്ങത്, മുഹമ്മദ് കുട്ടി ഹാജി, എം.വി അബ്ദുറഹ്മാന്‍, ഓടുങ്ങട്ടു ഇസ്മില്‍, യൂസുഫ് ചെമ്പ, പി.കെ സുഹൈല്‍ (ട്രഷറര്‍), അബ്ദുള്‍ ഹഖ് കെ.ടി, ഷമീം താപി, കടവത്ത് സമദ് എന്നിവര്‍ പ്രസംഗിച്ചു.

ഡിസംബര്‍ 27 നു നടക്കുന്ന മണ്ഡലം അവൈകെനിംഗ് പ്രോഗ്രാം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖ് ചാലിലകത്ത് സ്വാഗതവും പൊറ്റയില്‍ അബ്ദു സമദ് നന്ദിയും പറഞ്ഞു 

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ ഭാരത മണ്ണില്‍ നിന്ന് കെട്ടുകെട്ടിക്കല്‍ മുസ്‌ലിം ലീഗിന് ബാധ്യത: കെഎംസിസി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക