Image

തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

Published on 17 December, 2013
തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
കുവൈറ്റ്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് അബാസിയായില്‍ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് ട്രാസ്‌ക് പ്രസിഡന്റ് ജോസ് ജോയല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ ഇത്തരം കയിക മത്സരങ്ങള്‍ ആരോഗ്യമുള്ള ശരീരവും മനസും ഉണ്ടാകുന്നതിനും അംഗങ്ങളെ പരസ്പരം കൂടുതല്‍ അടുപ്പിക്കുന്നതിനും അസോസിയേഷന്റെ വളര്‍ച്ചയ്ക്കും ഇത്തരം പരിപാടികള്‍ ഉപകരിക്കുമെന്നും അഭിപ്രായപ്പെട്ടു. എല്ലാമത്സരാര്‍ഥികള്‍ക്കും വിജയാശംസകള്‍ നേരുകയും എരിയകളുടെയും പങ്കാളിത്വത്തെ പ്രശംസിക്കുകയും ചെയ്തു. 

രാവിലെ ഏഴു മുതല്‍ പുലര്‍ച്ചെ ഒന്നുവരെ നടന്ന മത്സരത്തില്‍ എട്ടു ടീമുകള്‍ പങ്കെടുത്തു. അബാസിയ ബി വിഭാഗം വിജയികളാവുകയും. കുവൈറ്റ് സിറ്റി ഏരിയ രണ്ടാം സ്ഥാനക്കാരാവുകയും ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനധാനം ട്രാസ്‌ക് പ്രസിഡന്റ് ജോസ് ജോയല്‍, ട്രഷറര്‍ പ്രസാദ് കെ.ആര്‍, ജോയിന്റ് കണ്‍വീനര്‍ ഷാജി പി.എ, സൈനുധീന്‍ തുടങ്ങിയവര്‍ നിര്‍വഹിച്ചു. കായിക വിഭാഗം ജോയന്റ് കണ്‍വീനര്‍ ഷാജി പി.എ എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞു. ജോയിന്റ് കണ്‍വീനര്‍ സൈനുദ്ദീന്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക