Image

ന്യൂസഫാമക്കയുടെ വിപുലീകരിച്ച ഫാമിലി സെക്ഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

Published on 17 December, 2013
ന്യൂസഫാമക്കയുടെ വിപുലീകരിച്ച ഫാമിലി സെക്ഷന്‍ പ്രവര്‍ത്തനമാരംഭിച്ചു
റിയാദ്: കര്‍മങ്ങളില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് വിജയം ഉറപ്പാണെന്നും കൂടുതല്‍ സദ്പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവര്‍ക്കും മനസുണ്ടാവട്ടെയെന്നും സഹജീവികളുടെ വേദന തിരിച്ചറിയുന്നവനാണ് യഥാര്‍ഥ മനുഷ്യനെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 

ന്യൂ സഫാമക്ക പോളിക്ലിനിക്കിന്റെ വിപുലീകരിച്ച ഫാമിലി സെക്ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മലപ്പുറം മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, ക്ലിനിക്ക് ഡയറക്ടര്‍ സാലെഹ് അല്‍ ഖര്‍ണി, ഡോ. എ.വി. ഭരതന്‍, മാനേജര്‍ വി.എം. അഷ്‌റഫ്, എഡിഎം. നാസര്‍ മാസ്റ്റര്‍, ഡോ. ഷേര്‍ളി കുര്യന്‍, ഡോ. ജൂലിയ ഫാത്തിമ, ഡോ. സുലാ ജോസ്, ഡോ. ഹാഷിം, ഡോ. റെജി കുര്യന്‍, ഡോ. സജിത്, ഡോ. സലിംഖാന്‍, ഡോ. റെജി സെബാസ്റ്റ്യന്‍, ഡോ. രാജമോഹനന്‍, ഡോ. ജോഷി ജോസഫ്, ഡോ. ഷാഹിദ് അലി, ഡോ. നഖീബ് മിയ, ഡോ. കമാല്‍, ഡോ. കമറാന്‍ സിദ്ദീഖി, ഡോ. മദന്‍ കുമാര്‍, അബ്ദുള്‍ റഹ്മാന്‍ അല്‍ മുത്തെയ്‌രി, സല്‍മാന്‍ അല്‍ ഹാരിഥി, അബ്ദുള്‍ അസീസ്, റഫീഖ് പന്നിയങ്കര എന്നിവരെ കൂടാതെ റിയാദിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാരരംഗത്തെ ഒട്ടേറെ പ്രമുഖര്‍ ഉദ്ഘാടന പരിപാടിയില്‍ സന്നിഹിതരായിരുന്നു. 

ഉദ്ഘാടന ചടങ്ങിനുശേഷം പരിശോധനക്കെത്തിയ കുടുംബിനികളെ ഡോ. ഷേര്‍ളി സൗജന്യമായി പരിശോധന നടത്തി. ഒരാഴ്ചക്കാലം ഗൈനക്കോളജി വിഭാഗം പരിശോധന നടത്തുന്നത് സൗജന്യമായിരിക്കുമെന്നും ഒപ്പം ഇതേ വിഭാഗവുമായി ബന്ധപ്പെട്ട ലാബോറട്ടറി പരിശോധനകള്‍ക്കും സ്‌കാനിംഗ് പരിശോധനയും അമ്പത് ശതമാനം പ്രത്യേക കിഴിവ് ഉണ്ടായിരിക്കുമെന്നും ഡിസംബര്‍ 21 വരെ ക്ലിനിക്കില്‍ ഗൈനക്കോളജി വിഭാഗത്തില്‍ പരിശോധനക്കെത്തുന്ന കുടുംബിനികള്‍ക്ക് നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണെ്ടന്നും മാനേജ്‌മെന്റ് അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിനിക്ക് പിആര്‍ഒ വിഭാഗവുമായി ബന്ധപ്പെടേണ്ട നമ്പര്‍ 0569 986 270.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക