Image

ബഹ്‌റൈന്‍ കെഎംസിസി ദേശീയ ദിനാഘോഷം; ട്രെന്റിക്കുലര്‍ പെയിന്റിംഗ് ശ്രദ്ധേയമാകുന്നു

Published on 17 December, 2013
ബഹ്‌റൈന്‍ കെഎംസിസി ദേശീയ ദിനാഘോഷം; ട്രെന്റിക്കുലര്‍ പെയിന്റിംഗ് ശ്രദ്ധേയമാകുന്നു
മനാമ: കെഎംസിസി ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ ഇന്‍ര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഒരുക്കിയ ട്രെന്റിക്കുലര്‍ പെയിന്റിംഗ് ശ്രദ്ധേയമാകുന്നു. 

കെഎംസിസി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ഈ പ്രത്യേക കാഴ്ച കാണാന്‍, ദേശീയ ദിനമായ കഴിഞ്ഞ ദിവസം മാത്രം സ്വദേശി വിദേശി വ്യത്യാസമില്ലാതെ എത്തിയത് ആയിരങ്ങളാണ്. 

ഗവണ്‍മെന്റ് നടത്തുന്ന ദേശീയ ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഏക ഇന്ത്യന്‍ പ്രവാസി സംഘടനയായ കെഎംസിസിയുടെ പരിപാടികള്‍ വീക്ഷിക്കാന്‍ റോയല്‍ ഫാമിലി അംഗങ്ങള്‍ക്കൂടി എത്തിയതോടെ പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

ബഹ്‌റൈന്‍ രാജാവ് ഷേഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, പ്രധാനമന്ത്രി ഷേഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, ക്രൗണ്‍ പ്രിന്‍സ് ഷേഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുടെ ചിത്രങ്ങള്‍ ഒരേ സമയം വ്യത്യസ്ത ദ്രുവങ്ങളിലൂടെ കാണാന്‍ കഴിയുന്നതാണ് ഈ പെയിന്റിംഗിന്റെ പ്രത്യേകത. 

ബഹ്‌റൈന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് സര്‍ക്യൂട്ടില്‍ വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി കോല്‍ക്കളിയും ദഫ്മുട്ടും നടന്നിരുന്നു. പരിപാടി വീക്ഷിക്കാനെത്തുന്നവരെ നിയന്ത്രിക്കാനും വിവിധ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കാനും കെഎംസിസി പ്രത്യേക വോളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഫൈസല്‍ വില്യാപ്പള്ളി

ബഹ്‌റൈന്‍ കെഎംസിസി ദേശീയ ദിനാഘോഷം; ട്രെന്റിക്കുലര്‍ പെയിന്റിംഗ് ശ്രദ്ധേയമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക