Image

പുതിയ ചിന്തകള്‍ക്ക് സമയമായി: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

Published on 17 December, 2013
പുതിയ ചിന്തകള്‍ക്ക് സമയമായി: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
ജിദ്ദ: വിവാദങ്ങളും പ്രശ്‌നങ്ങളും മാറ്റിവച്ച് വികസനത്തിന്റെ പുതിയ ചിന്തകള്‍ക്ക് സമയമായെന്ന് വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിവിധ രാജ്യങ്ങളിലുള്ളവര്‍ ജീവിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഇവിടെ നിന്നും തിരിച്ചുപോകുന്നവര്‍ക്ക് ജീവിക്കാന്‍ വേണ്ട പുതിയ പരീക്ഷണങ്ങള്‍ക്ക് സമയമായിരിക്കുകയാണ്. പണം നഷ്ടപ്പെടുകയില്ലെന്ന് സര്‍ക്കാര്‍ ഗ്യാരണ്ടി കൊടുത്ത് വിവിധ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ടാക്കേണ്ടതുണ്ട്. 

പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാരുകള്‍ക്ക് ലോണെടുക്കുന്നതിന് പകരം പ്രവാസികളുടെ വരുമാനം ഉപയോഗിക്കാവുന്നതാണ്. തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് സംരക്ഷിത നിക്ഷേപത്തിന് അവസരമുണ്ടാവണം. എമര്‍ജിങ് കേരളയുടെ പദ്ധതികള്‍ ഭംഗിയായി തന്നെ നടക്കുന്നുണ്ട്. കേരളത്തില്‍ ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം എന്നീ വ്യവസായങ്ങളില്‍ വന്‍ നിക്ഷേപമാണ് നടക്കുന്നത്. ടെക്‌നോപാര്‍ക്കില്‍ ലക്ഷങ്ങള്‍ സന്ദര്‍ശിക്കാറുണെ്ടന്നും എന്ത് സംരംഭം തുടങ്ങിയാലും അവിടെ വിജയമാണെന്നും മന്ത്രി പറഞ്ഞു. 

ഐ.ടി, ഇഗവര്‍ണന്‍സ് മേഖലകളിലും കേരളം ലോകോത്തര നിലവാരത്തിലാണ്. ഇതിന് മുഖ്യമായും പങ്കുവഹിച്ചത് അക്ഷയ പദ്ധതിയാണ്. കേരളത്തിന് പുറത്തും ആഫ്രിക്ക പോലുള്ള രാജ്യങ്ങളിലും സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ സഹായിക്കേണ്ടതുണ്ട്. എംബസികള്‍ വഴി സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്യണം. സംരംഭങ്ങള്‍ തുടങ്ങാന്‍ ഏകജാലക സംവിധാനവും കൊണ്ടുവരണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് സു.ഫിക്കര്‍ ഒതായി മന്ത്രിയെ ബൊക്കെ ന.കി സ്വീകരിച്ചു. സെക്രട്ടറി സി കെ ശാക്കിര്‍ സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍ 

പുതിയ ചിന്തകള്‍ക്ക് സമയമായി: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക