Image

മലയാളത്തിലെ ആദ്യ ഡിജിറ്റല്‍ റേഡിയോയുമായി പ്രവാസി ഭാരതി ബ്രോഡ് കാസ്റ്റിംഗ് കോര്‍പ്പറേഷന്‍

Published on 17 December, 2013
മലയാളത്തിലെ ആദ്യ ഡിജിറ്റല്‍ റേഡിയോയുമായി പ്രവാസി ഭാരതി ബ്രോഡ് കാസ്റ്റിംഗ് കോര്‍പ്പറേഷന്‍
അബുദാബി: അത്യാധുനിക ഡിജിറ്റല്‍ റേഡിയോ മൊണ്‍ഡേയ്ല്‍ സംവിധാനത്തിലൂടെ ആരംഭിക്കുന്ന ആദ്യ മലയാള റേഡിയോയ്ക്ക് 2014 മേയില്‍ തുടക്കം കുറിക്കുമെന്ന് സംരംഭകരായ പ്രവാസി ഭാരതി ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

18 കിലോ ഹെര്‍ട്‌സ് ബാന്‍ഡ് വിഡ്ത്തില്‍ 200 കിലോ വാര്‍ട്‌സ് പ്രസരണ ശേഷിയോടെയാണ് പ്രവാസി ഭാരതി 810 എന്ന എ.എം റേഡിയോ പ്രക്ഷേപണം ആരംഭിക്കുക. 

ആദ്യ ഘട്ടത്തില്‍ ഡിജിറ്റലിലും അനലോഗിലും പരിപാടികള്‍ ശ്രവിക്കാവുന്നതാണ്. 24 മണിക്കൂറും പരിപാടികള്‍ എല്ലാ ജിസിസി രാജ്യങ്ങളിലും കേള്‍ക്കാവുന്ന വിധത്തിലാണ് പ്രക്ഷേപണം നടത്തുന്നതെന്ന് ചെയര്‍മാന്‍ നൗഷാദ് അബ്ദുള്‍ റഹ്മാന്‍ അറിയിച്ചു.

അബുദാബിയിലെ മാധ്യമ കേന്ദ്രമായ ടു ഫോര്‍ ഫിഫ്റ്റി ഫോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ദുബായിലും തിരുവനന്തപുരത്തും സ്വന്തം സ്റ്റുഡിയോകള്‍ ആരംഭിക്കും. 

ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാണം, ഭാഷാ പ്രസിദ്ധീകരണങ്ങള്‍, ഇവന്റ് ആന്‍ഡ് എക്‌സിബിഷന്‍, സോംഗ് ആന്‍ഡ് ഡ്രാമ വിഭാഗം, ചലച്ചിത്ര നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായാണ് പ്രവാസി ഭാരതി ബ്രോഡ് കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ ആരംഭിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രസേനന്‍ വിശദീകരിച്ചു.

ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം ശ്രവിക്കുന്നതിനായി ഡിആര്‍എം ആന്‍ഡ് റേഡിയോ റിസീവറുകള്‍ വിപണിയില്‍ ഉടനെ എത്തിതുടങ്ങും. മറ്റു റേഡിയോകളും ഇതേ സാങ്കേതിക വിദ്യയിലേക്ക് മാറുമെന്നാണ് വിലയിരുത്തുന്നത്. 

റേഡിയോ വിഭാഗം മാനേജര്‍ നദാ മുഹമ്മദ് അല്‍ മെമാറി, ഡയറക്ടര്‍ അഡ്വ. അന്‍സാരി സൈനുദ്ദീന്‍, ഡോ. റെജിമേനോന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്; അനില്‍ സി. ഇടിക്കുള

മലയാളത്തിലെ ആദ്യ ഡിജിറ്റല്‍ റേഡിയോയുമായി പ്രവാസി ഭാരതി ബ്രോഡ് കാസ്റ്റിംഗ് കോര്‍പ്പറേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക