Image

അല്‍ഫുര്‍ഖാന്‍ ഹിഫ്ള്‍ മത്സരം സമാപിച്ചു

Published on 17 December, 2013
അല്‍ഫുര്‍ഖാന്‍ ഹിഫ്ള്‍ മത്സരം സമാപിച്ചു
കുവൈറ്റ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ ഫിഫ്ള്‍ വിഭാഗമായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ മസ്ജിദുള്‍ കബീറില്‍ സംഘടിപ്പിച്ച ഹിഫ്ള്‍ മത്സരം സമാപിച്ചു. 

പുരുഷന്മാരുടെ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം ഫൈസല്‍ നല്ലളം, യു.പി മുഹമ്മദ് ആമിര്‍ മാത്തൂര്‍, ഹാരിസ് മങ്കട എന്നിവര്‍ നേടി. സ്ത്രീകളുടെ വിഭാഗത്തില്‍ ആയിശ നോഹ ജമാല്‍ കോഴിക്കോട്, ഗനീമ മുഹമ്മദ് റഫീഖ് കൊയിലാണ്ടി, റിയാ പര്‍വിന്‍ എന്നിവരാണ്. ആദ്യ മൂന്ന് കുട്ടികളുടെ വിഭാഗത്തിലെ കാറ്റഗറി ഒന്നില്‍ ആമിര്‍ നിയാസ് കൊച്ചി, അബ്ദുള്‍ ബാസിത് അസീസ് ചാവക്കാട്, ബുഷ്‌റ അബ്ദുള്‍ അസീസ് എന്നിവരും കാറ്റഗറി രണ്ടില്‍ ദീന ഷരീഫ് ചെമ്മണൂര്‍, ലഷ്പ അബ്ദുറഹ്മാന്‍ പുതിയപാലം, അയൂബ് മൊയ്തീന്‍ കാന്തപുരം സുന്‍ദുസ് എലത്തൂര്‍, ബിഷാറ ബഷീര്‍ കണ്ണൂര്‍, ഉമ്മര്‍ അഷ്‌റഫ് എന്നിവര്‍ ആദ്യ സ്ഥാനങ്ങള്‍ പങ്കിട്ടു. 

ഹാഫിളുമാരായ മുനീര്‍ ഖാസിമി, യൂസുഫ് ഖാസിമി, ഹാരിസ്, അബ്ദുള്‍ അസീസ് സലഫി, ജൂലാ മൊയ്തുണ്ണി, ഷഹര്‍ബാന്‍ ബേബി, നിഷിദ അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ വിധികര്‍ത്താക്കളായിരുന്നു. ഐഐസി പ്രസിഡന്റ് മുഹമ്മദ് അരിപ്ര, വൈസ് പ്രസിഡന്റ് യൂനുസ് സലീം, അല്‍ഫുര്‍ഖാന്‍ കോഓര്‍ഡിനേറ്റര്‍ മുര്‍ഷിദ് മുഹമ്മദ്, എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, സയിദ് കടലൂര്‍, അബ്ദുള്‍ ഗഫൂര്‍ ഫറോഖ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. 

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഡിസംബര്‍ 20 ന് (വെള്ളി) അബാസിയയില്‍ നടക്കുന്ന എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കുവൈറ്റ് പ്രചാരണോദ്ഘാടന സംഗമത്തില്‍ വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക