Image

ഖത്തര്‍ ദേശീയ ദിനാഘോഷത്തില്‍ കോല്‍ക്കളിയും പഞ്ചാരിമേളയും അരങ്ങേറും

Published on 17 December, 2013
ഖത്തര്‍ ദേശീയ ദിനാഘോഷത്തില്‍ കോല്‍ക്കളിയും പഞ്ചാരിമേളയും അരങ്ങേറും

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തില്‍ ബുധനാഴ്ച കോല്‍ക്കളിയും പഞ്ചാരിമേളയും അരങ്ങേറും. ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ പരിപാടികള്‍ നടക്കുന്ന വെസ്റ്റെന്‍ഡ് പാര്‍ക്കിലാണ് മലയാളനാട്ടിലെ ജനപ്രിയ കലാപ്രദര്‍ശനങ്ങള്‍ നടക്കുക. ഇശലുകളുടെ ഈരടിയും ദഫിന്റെ താളവും പഞ്ചാരിമേളയുടെ താളപ്പെരുക്കവും ഖത്തറിന്റെ ദേശീയദിനാഘോഷത്തിന് മലയാളികളുടെ സ്നേഹവിരുന്ന് കൂടിയാവും. ഇതിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഗ്രൂപ്പുകളുടെ നാടന്‍ കലാമേളയും പരമ്പരാഗത നൃത്തങ്ങളും ഇവിടെ അരങ്ങേറും. പ്രവേശനം സൗജന്യമാണ്. രാത്രി എട്ടിന് ആംഫി തീയേറ്ററില്‍ നടക്കുന്ന ഏഷ്യന്‍ കോമഡി സര്‍ക്കസിലെ ഹാസ്യപരിപാടി കാണുന്നതിന് ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള താരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക