Image

സമസ്ത ഉംറ യാത്രാ തീയതികള്‍

Published on 16 December, 2013
സമസ്ത ഉംറ യാത്രാ തീയതികള്‍
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ 2014 ലെ ജനുവരി (റബീഉല്‍ അവ്വല്‍ മാസം) മുതല്‍ മാര്‍ച്ച് വരെ നടക്കാനിരിക്കുന്ന ഉംറ യാത്രകളുടെ തീയതികള്‍ നിശ്ചയിച്ചു.

2014 ജനുവരി എട്ട്, 22, ഫെബ്രുവരി അഞ്ച്, 26, മാര്‍ച്ച് 19 എന്നിങ്ങനെയാണ് ഉംറ യാത്രാ തീയതികള്‍. 

പരിചയ സമ്പന്നരായ അമീറുമാരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമസ്തയുടെ ഹജ്ജ്, ഉംറ യാത്രാ സംഘത്തിന് യാത്രയ്ക്ക് മുമ്പും യാത്രയിലും പഠന ക്ലാസുകളും എല്‍സിഡി വീഡിയോ മുഖേനെയുള്ള വിവരണവും നല്‍കി വരുന്നു. 

വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 33049112, 34090450, 33248017, 33157219 നമ്പറുകളില്‍ ബന്ധപ്പെടണം.

സമസ്ത ഉംറ യാത്രാ തീയതികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക