Image

കല കുവൈറ്റ് നെല്‍സണ്‍ മണേ്ടലയെ അനുസ്മരിച്ചു

Published on 16 December, 2013
കല കുവൈറ്റ് നെല്‍സണ്‍ മണേ്ടലയെ അനുസ്മരിച്ചു
കുവൈറ്റ്: ലോക വിമോചന പോരാട്ടത്തിന്റെ പ്രതീകമായിരുന്ന, അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണേ്ടലയെ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ അബ്ബാസിയ കലാ സെന്ററില്‍ ചേര്‍ന്ന സമ്മേളനം അനുസ്മരിച്ചു വിവിധ മലയാളി സംഘടനാ പ്രതിനിധികള്‍ മണേ്ടലയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. സെക്രട്ടറി ജെ. സജിയുടെ സ്വാഗതത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ പ്രസിഡണ്ട് ടി വി ഹിക്മത് അധ്യക്ഷത വഹിച്ചു. 

ലിബിന്‍ രാജ് മണേ്ടലയെ അനുസ്മരിച്ചുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. എന്‍ അജിത്കുമാര്‍, സാം പൈനുംമൂട് , അബ്ദുല്‍ ഫത്താഹ് തയ്യില്‍, അരവിന്ദ് അജിത്, ഹബീബ് റഹ് മാന്‍, ദിലീപ് നടേരി , ഷാഫി, സജി തോമസ് മാത്യു, ജെ ആല്‍ബര്‍ട്ട്, സലിംരാജ്, രമഅജിത്, ജെയിംസ്.കെ.തോമസ്, രാജന്‍ കുളക്കട എന്നിവര്‍ സംസാരിച്ചു. എന്‍ ആര്‍ രജീഷ് നന്ദി പറഞ്ഞു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

കല കുവൈറ്റ് നെല്‍സണ്‍ മണേ്ടലയെ അനുസ്മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക