Image

മാതൃഭാഷ പഠനം; തുടര്‍ പഠന ക്ലസുകള്‍ക്ക് ആരംഭമായി

Published on 16 December, 2013
മാതൃഭാഷ പഠനം; തുടര്‍ പഠന ക്ലസുകള്‍ക്ക് ആരംഭമായി
കുവൈറ്റ്: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റ് നേതൃത്വത്തില്‍ കഴിഞ്ഞ 23 വര്‍ഷമായി നടന്നു വരുന്ന അവധിക്കാല മാതൃഭാഷ പഠന ക്ലാസുകളുടെ തുടര്‍ച്ചയായി അടുത്ത അവധിക്കാലം വരെ നീണ്ടു നില്‍ക്കുന്ന ക്ലാസുകള്‍ക്കു ഫഹഹീല്‍ മേഖലയില്‍ തുടക്കമായി. 

തുടര്‍ പഠനത്തിനു താല്പര്യം പ്രകടിപ്പിച്ച കുട്ടികള്‍ക്കായാണ് തുടര്‍ പഠന ക്ലാസുകള്‍ ആരംഭിച്ചിട്ടുള്ളത്. കുട്ടികളുടെ മലയാള ഭാഷാ പരിജ്ഞാനം കണക്കാക്കി രണ്ടു വിഭാഗമായാണ് ക്ലാസുകള്‍ തരം തിരിച്ചിരിക്കുന്നത്. മാതൃഭാഷാ സമിതിയുടെയും പഠന ക്ലാസില്‍ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെയും നേതൃത്വത്തിലുള്ള സംയുക്ത സമിതിയാണ് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദീര്‍ഘകാലമായി ഈ പഠന പദ്ധതിയുടെ അധ്യാപനതിനു ചുമതല വഹിക്കുന്ന പീതന്‍ കെ.വയനാടും മറ്റൊരു അധ്യാപകന്‍ അസഫ് അലിഅഹമദും ആണ് ക്ലാസുകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.

മംഗഫിലുള്ള ഫഹാഹീല്‍ കല സെന്ററില്‍ നടന്ന ക്ലാസിന്റെ ഉദ്ഘാടനം രക്ഷകര്‍ത്താവ് തോമസ് ഏബ്രഹാം, അധ്യാപകരായ പീതനും അസഫിനും അധ്യാപന സഹായി നല്‍കി നിര്‍വഹിച്ചു. 

പഠന പ്രവര്‍ത്തനങ്ങളെക്കുറിച്ച് കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്ത് വിശദീകരിച്ചു. ഭാഷാ സമിതി ഫഹഹീല്‍ മേഖല കണ്‍വീനര്‍ പ്രസീദ് കരുണാകരന്‍, പീതന്‍ എന്നിവര്‍ പ്രസംഗിച്ചു. സമിതി പ്രവര്‍ത്തകരായ ജ്യോതിദാസ്, സുഭ ഷൈന്‍ എന്നിവരും നിരവധി രക്ഷകര്‍ത്താക്കളും ചടങ്ങില്‍ സംബന്ധിച്ചു. 

വിശദാംശങ്ങള്‍ക്ക്: 66117670, 97454381. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

മാതൃഭാഷ പഠനം; തുടര്‍ പഠന ക്ലസുകള്‍ക്ക് ആരംഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക