Image

ഒമാനില്‍ 16 മുതല്‍ 19 വരെ വിവിധ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് നിയന്ത്രണം

Published on 15 December, 2013
ഒമാനില്‍ 16 മുതല്‍ 19 വരെ വിവിധ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് നിയന്ത്രണം
മസ്‌കറ്റ്: ഒമാനില്‍ ഡിസംബര്‍ 16 ന് (തിങ്കള്‍) മുതല്‍ 19 (വ്യാഴം) വരെ വിവിധ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റോയല്‍ ഒമാന്‍ പോലീസിന്റെ പബ്ലിക് റിലേഷന്‍ ഓഫിസര്‍ അറിയിച്ചതാണിത്.

റോഡ് വക്കുകളിലും സമാന്തര റോഡുകളിലും റോഡിനോടുകൂടിയുള്ള പാര്‍ക്കിംഗ് സ്ഥലങ്ങളിലും ഗതാഗത നിയന്ത്രണമുണ്ട്.

തിങ്കള്‍ രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ അല്‍ബുസ്താന്‍ റൗണ്ട് എബൌട്ട് സിധാബ്, മസ്‌ക്കറ്റ് റിയാം റൗണ്ട് എബൗട്ട് എന്നീ റോഡുകളിലും ചൊവ്വാഴ്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം നാലു വരെ അല്‍ ബുസ്താന്‍ പാലസ് ഹോട്ടല്‍ റൗണ്ട് എബൗട്ട് മുതല്‍ വാദി കബീര്‍, ദാര്‍സൈറ്റ് അല്‍ കുറം ഫ്‌ളൈ ഓവര്‍ അല്‍ അദൈബ ഫ്‌ളൈ ഓവര്‍ വരെയും നിയന്ത്രണമുണ്ട്.

അല്‍ബുസ്താന്‍ റൗണ്ട് എബൗട്ട് സിധാബ്, മസ്‌ക്കറ്റ് റിയാം റൗണ്ട് എബൗട്ട് റോഡില്‍ ബുധന്‍ രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയും വ്യാഴം രാവിലെ ഏഴു മുതല്‍ രാവിലെ 11 വരെ അല്‍ ബുസ്താന്‍ പാലസ് ഹോട്ടല്‍ റൗണ്ട് എബൗട്ട് മുതല്‍ വാദി കബീര്‍, ദാര്‍സൈറ്റ് അല്‍ കുറം ഫ്‌ളൈ ഓവര്‍, സുല്‍ത്താന്‍ കാബൂസ് മെയിന്‍ റോഡ് മുതല്‍ ബുര്‍ജ് അല്‍ സഹ്‌വാ റൗണ്ട് എബൗട്ട് വരെയുമാണ് നിയന്ത്രണങ്ങള്‍.

ട്രക്കുകള്‍ തുടങ്ങിയ വലിയ വാഹനങ്ങളുടെ വരവ് ഈ ദിവസങ്ങളില്‍ ഏതു സമയത്തും നിരോധിക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ പറയുന്നു. വാഹനമോടിക്കുന്നവര്‍ ആര്‍ഒപിയോട് പരമാവധി സഹകരിക്ക ണമെന്ന് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക