Image

ദുരിതപര്‍വത്തിനു വിരാമമിട്ട് മുഹമ്മദ് ഹനീഫ കാവുങ്ങല്‍ നാട്ടിലേയ്ക്ക് മടങ്ങുന്നു

Published on 15 December, 2013
ദുരിതപര്‍വത്തിനു വിരാമമിട്ട് മുഹമ്മദ് ഹനീഫ കാവുങ്ങല്‍ നാട്ടിലേയ്ക്ക് മടങ്ങുന്നു
ജിദ്ദ: ദുരിത പര്‍വത്തിനു വിരാമമിട്ടു കോഴിക്കോട് ചെലവൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ കാവുങ്ങല്‍ നാട്ടിലേയ്ക്ക് മടങ്ങുന്നു. ഹനീഫയെ നാട്ടിലെത്തിക്കണമെന്നു ആവശ്യപ്പെട്ട് ഭാര്യ നോര്‍ക്ക ഓഫീസില്‍ നല്‍കിയ പരാതിയാണ് മടക്കയാത്രക്ക് വഴി ഒരുങ്ങിയത്. നോര്‍ക്ക സിഇഒ പി. സന്ദീപിന്റെ നിര്‍ദ്ദേശ പ്രകാരം നോര്‍ക്ക ഉപദേശക സമതി അംഗം കെ.ടി.എ. മുനീറിന്റെ ഇടപെടലാണ് പ്രശ്‌ന പരിഹാരത്തിനു കാരണമായത്. 

2010 ഏപ്രിലില്‍ ഹൗസ് ഡ്രൈവര്‍ വീസയില്‍ തായിഫിലെത്തിയ ഹനീഫയ്ക്ക് സ്‌പോണ്‍സറുടെ അടുത്ത് പണിയൊന്നും ഇല്ലായിരുന്നു. പിന്നീട് ജിദ്ദയിലെയും മക്കയിലെയും പല നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്താണ് ജിവിതം തള്ളിനീക്കിയത്. ഇതിനിടയില്‍ അദേഹത്തിന്റെ വീസ കാലാവധി കഴിയുകയും ഹുറൂബ് ആകുകയും ചെയ്തു. കടവും കുടുംബത്തിന്റെ പ്രാരാബ്ദവും നാട്ടിലേയ്ക്ക് മടങ്ങുന്നതിനുള്ള ശ്രമം നടത്തുന്നതിനു വിഘാതമായി. എങ്കിലും ഹുറൂബാക്കപെട്ട പാസ്‌പോര്‍ട്ട് സൗദി അധികൃതര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും കണെ്ടടുത്തു. സ്‌പോണ്‍സറുമായി പലതവണ ബന്ധപ്പെട്ടെങ്കിലും എക്‌സിറ്റ് നല്‍കുവാന്‍ തയാറായില്ല. ജോലിയുലുള്ള ആത്മാര്‍ഥതയും സത്യസന്ധതയും കണക്കിലെത്ത് അവസാനം ജോലി ചെതിരുന്ന കമ്പനി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുവാന്‍ തയാറായി. നിതാഖാത്തിന്റെ ആനുകൂല്യം ഉപയോഗപെടുത്തി നവംബര്‍ മൂന്നിനു മുമ്പായി വീസ മാറ്റത്തിനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നുവെന്നാണ് ഹനീഫ പ്രതിക്ഷിച്ചത്. എന്നാല്‍ കമ്പനിയുടെ നിര്‍മാണം അവസാനിച്ചപ്പോള്‍ അവര്‍ കൈ ഒഴിയുകയായിരുന്നു. പാസ്‌പോര്‍ട്ടും രേഖകളും തിരികെ നല്‍കിയ അവര്‍ താമസ സൗകര്യവും നിക്ഷേധിച്ചു. സുഹൃത്തുക്കളുടെ റൂമുകളില്‍ പുറത്തിറങ്ങാതെയും മറ്റും പ്രയാസപെടുന്ന വിവരം അറിഞ്ഞാണ് നാട്ടിലെ മാധ്യങ്ങളില്‍ നിന്നും ഭാര്യക്കുകിട്ടിയ നോര്‍ക്ക അംഗം മുനീറിന്റെ ടെലഫോണ്‍ നമ്പറില്‍ വിവരം അറിയിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഹനിഫയുടെ എക്‌സിറ്റിനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കുട്ടി. 

പറക്കമുറ്റാത്ത മുന്നു മക്കളും പഴയ വീടിന്മേലുള ലക്ഷങ്ങളുടെ ലോണും വലിയ ചോദ്യചിഹ്നമായി പ്രവാസത്തിന്റെ തുടക്കവും ഒടുക്കവും അവശേഷിച്ചു കൊണ്ട് ഹനിഫ പഴയ ഓട്ടോ ഡ്രൈവര്‍ ജോലി ശരിയാകും എന്ന പ്രതിക്ഷയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രയാകും. നാലുവര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ കയ്‌പേറിയ അനുഭവങ്ങളുടെ ഭാണ്ടമല്ലാതെ മറ്റെന്നും കൈമുതലായി കൊണ്ടുപോകനില്ലതെ ഒഐസിസി ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹായ ഹസ്തവും ഹനീഫയ്ക് നാട്ടിലേയ്ക്കു പോകാന്‍ തുണയായി. 

ഷറാഫിയ ഒഐസിസി ആസ്ഥാനത്ത് ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം കെടിഎ. മുനീര്‍ യാത്ര രേഖകളും വിമാന ടിക്കറ്റും കൈമാറി. ജിദ്ദ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ സക്കീര്‍ ഹുസൈന്‍ എടവണ്ണ, റഷീദ് കൊളത്തറ, സെക്രട്ടറി ഹാഷിം കൊഴിക്കോട് എന്നിവരും സഹായത്തിനുണ്ടായിരുന്നു. 

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

ദുരിതപര്‍വത്തിനു വിരാമമിട്ട് മുഹമ്മദ് ഹനീഫ കാവുങ്ങല്‍ നാട്ടിലേയ്ക്ക് മടങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക