Image

വിചാര്‍ ഭാരതി കുവൈറ്റ് ഏകദിന യൂത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു

Published on 15 December, 2013
വിചാര്‍ ഭാരതി കുവൈറ്റ് ഏകദിന യൂത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു
കുവൈറ്റ്: വിചാര്‍ഭാരതി കുവൈറ്റും യുവദര്‍ശനും സംയുക്തമായി ഏകദിന യൂത്ത് ക്യാമ്പ് 'യുവ ഫോര്‍ ഇന്ത്യ' സംഘടിപ്പിക്കുന്നു. 

2014 ജനുവരി 17ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളിലാണ് ക്യാമ്പ്. കുവൈറ്റിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന കൗമാരക്കാരായ വിദ്യാര്‍ഥികളുടെ സമഗ്രവികസനം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ഇന്ത്യയില്‍ നിന്നും കുവൈറ്റില്‍ നിന്നുമുള്ള വിദഗ്ധര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും. 

സേവാദര്‍ശന്‍ പ്രസിഡന്റ് കൃഷ്ണകുമാര്‍ പാലിയത്തിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ എട്ടിന് സാല്‍മിയ സോപാനം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 51 അംഗ കമ്മിറ്റി രൂപീകരിച്ചു. കുവൈറ്റ് ശാസ്ത്ര ഗവേഷണ കേന്ദ്രം സീനിയര്‍ ഗവേഷകനായ ഡോ. എസ്. നീലമണി, കുവൈറ്റ് സര്‍വകലാശാല ഗൈനക്കോളജി വിഭാഗം പ്രഫസറായ ഡോ.നന്ദകുമാര്‍ മൂര്‍ക്കത്ത്, ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശാന്ത മരിയ ജയിംസ്, കൃഷ്ണകുമാര്‍ പാലിയത്ത്, ബാലദര്‍ശന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി അജയകുമാര്‍ ടി.കെ., വിചാര്‍ഭാരതി അഡൈ്വസര്‍ രാജരാജന്‍, നാഷണലിസ്റ്റ് മീഡിയ കണ്‍വീനര്‍ മോഹന്‍കുമാര്‍ എന്നിവര്‍ രക്ഷാധികാരി സ്ഥാനം ഏറ്റെടുത്തു. ആര്‍ട്ടിസ്റ്റ് നിധീഷ് കൂത്തുപറമ്പ് ഡിസൈന്‍ ചെയ്ത 'യുവ ഫോര്‍ ഇന്ത്യ' യുടെ ലോഗോ പ്രകാശനം ശാന്ത മരിയ ജയിംസ്, ക്യാമ്പ് മീഡിയ കണ്‍വീനര്‍ ടി.ജി.വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. 

സ്വാമി വിവേകാനന്ദന്റെ 150-ാമത് ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മഹദ്‌വചനങ്ങള്‍ അടങ്ങിയ 2014 കലണ്ടറിന്റെ പ്രകാശനം ഡോ. എസ്. നീലമണി ക്യാമ്പ് പബ്ലിക് റിലേഷന്‍ കണ്‍വീനര്‍ മുരളി പോറ്റിക്ക് ആദ്യപ്രതി നല്‍കി നിര്‍വഹിച്ചു. സന്തോഷ് ഷേണായ് ക്യാമ്പിന്റെ ലക്ഷ്യവും പ്രത്യേകതകളും അവതരിപ്പിച്ചു. വിനീഷ് തിക്കോടി സ്വാഗതവും അരുണ്‍ കുമാര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്; സിദ്ധിഖ് വലിയകത്ത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക