Image

അബുദാബി യൂണിവേഴ്‌സിറ്റി ഡിജിറ്റല്‍ ഡിസൈനിംഗില്‍ മലയാളിക്ക് ഒന്നാം സ്ഥാനം

Published on 15 December, 2013
അബുദാബി യൂണിവേഴ്‌സിറ്റി ഡിജിറ്റല്‍ ഡിസൈനിംഗില്‍ മലയാളിക്ക് ഒന്നാം സ്ഥാനം
അബുദാബി : അബുദാബി യൂണിവേഴ്‌സിറ്റി നാല്പത്തി രണ്ടാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു 'ടവീം ്യീൗൃ ഹീ്‌ല ീേ വേല ഡഅഋ' എന്ന തലവാചകത്തില്‍ പൊതു ജനങ്ങള്‍ക്കായി നടത്തിയ ഡിജിറ്റല്‍ ഡിസൈനിംഗ് മത്സരത്തില്‍ മലപ്പുറം മുണ്ടാക്കൊട് സ്വദേശി അബ്ദുള്‍ ഹക്കീം സഖാഫി ഒന്നാം സ്ഥാനത്തിനര്‍ഹനായി. 

അബുദാബിയുടെ പൈതൃകവും ചരിത്രം വര്‍ത്തമാനം ഷേഖ് സായിദ് ചിത്രം എന്നിവ ഉള്‍കൊള്ളുന്ന ഡിസൈനിനാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹമായത്. യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ അബുദാബി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ടെറി മോത്തിക്ക് സമ്മാനം വിതരണം നടത്തി.

മുസഫ്ഫയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഹക്കീം സഖാഫി നാട്ടിലും ഇവിടെയും ഡിസൈനിംഗ് രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്‍പതു വര്‍ഷം മഅദിന്‍ ഇസ്‌ലാമിക് അക്കാഡമിയിലും തുടര്‍ന്നു മര്‍ക്കസിലും പഠനം പൂര്‍ത്തിയാക്കിയ അബ്ദുള്‍ ഹക്കീം സഖാഫി മര്‍ക്കസില്‍ ഡിസൈനര്‍ ആയി നാല് വര്‍ഷത്തോളം സേവനം ചെയ്തിരുന്നു. നാല്പതോളം മാഗസിനുകളും അന്‍പതോളം പുസ്തകങ്ങളുടെ കവര്‍ പേജും അഞ്ഞൂറോളം പോസ്റ്റുകളും ഇതുവരെ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തെ റിസാല സ്റ്റഡി സര്‍ക്കിള്‍ അബുദാബി സോണ്‍ സാഹിത്യോത്സവില്‍ ഡിജിറ്റല്‍ ഡിസൈനിംഗില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് യുഎയില്‍ എത്തിയത്. നാട്ടില്‍ മലപ്പുറം സെക്ടര്‍ എസ്എസ്എഫ് പ്രസിഡന്റായിരുന്ന അദ്ദേഹം റിസാല സ്റ്റഡി സര്‍ക്കിള്‍ സെക്ടര്‍ എക്‌സിക്യൂട്ടിവ് അംഗമാണ്.

അബുദാബി യൂണിവേഴ്‌സിറ്റി ഡിജിറ്റല്‍ ഡിസൈനിംഗില്‍ മലയാളിക്ക് ഒന്നാം സ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക