Image

സംസ്‌കൃതി സ്‌കൂള്‍ കലോത്സവം: ബിര്‍ള പബ്ലിക് സ്‌കൂള്‍ കിരീടത്തിലേക്ക്

Published on 14 December, 2013
സംസ്‌കൃതി സ്‌കൂള്‍ കലോത്സവം: ബിര്‍ള പബ്ലിക് സ്‌കൂള്‍ കിരീടത്തിലേക്ക്
ദോഹ: ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഇന്റര്‍ സ്‌കൂള്‍ കലോത്സവത്തിന്റെ അവസാന ദിനം ഏറ്റവും ഒടുവില്‍ ലഭിക്കുന്ന ഫലം പ്രകാരം 143 പോയന്റുമായി ബിര്‍ള പബ്ലിക് സ്‌കൂള്‍ കിരീടത്തിലേക്ക്. 

110 പോയന്റുമായി എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ആണ് തൊട്ടുപിറകില്‍. ഡല്‍ഹി പബ്ലിക് സ്‌കൂള്‍ 55 പോയന്റുമായി മൂന്നം സ്ഥാനത്താണ്. 

ക്ലാസിക്കല്‍ സോംഗ് സീനിയര്‍ വിഭാഗത്തില്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലെ നിധി രാധാകൃഷ്ണന്‍ ഒന്നാം സ്ഥാനം നേടി. ബിര്‍ള പബ്ലിക് സ്‌കൂളിലെ ഗായത്രി കെ. മേനോനാണ് രണ്ടാം സ്ഥാനം. എംഇഎസിലെ തന്നെ ഗോഗുല്‍ ശിവാനന്ദ് മൂന്നാം സ്ഥനം നേടി. ലളിത ഗാനം ജൂണിയര്‍ വിഭാഗത്തില്‍ ശിവാനി കെ. നൗഷാദ് (ശാന്തിനികേതന്‍), ഗാഥ വിനുകുമാര്‍ (എംഇഎസ്), ആര്‍എസ്എസ് ആശ്രിത (ഡിപിഎസ്) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. 

ലളിത ഗാനം സീനിയര്‍ വിഭാഗത്തില്‍ ബിര്‍ള പബ്ലിക് സ്‌കൂളിലെ ഗായത്രി കെ. മേനോന്‍, നേഹ പ്രസാദ് എന്നിവര്‍ക്കാണ് ഒന്ന്, രണ്ട് സ്ഥനങ്ങള്‍. എംഇഎസിലെ ഗോഗുല്‍ ശിവാനന്ദ് മൂന്നാം സ്ഥനം നേടി. 

മത്സര ഫലങ്ങള്‍ തത്സമയം www. sanskritikalolsavam.comഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: എം.കെ ആരിഫ്‌

സംസ്‌കൃതി സ്‌കൂള്‍ കലോത്സവം: ബിര്‍ള പബ്ലിക് സ്‌കൂള്‍ കിരീടത്തിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക