Image

വക്‌റ അല്‍ മദ്രസ അല്‍ ഇസ്‌ലാമിയ മദ്രസ ഫെസ്റ്റ് സമാപിച്ചു

Published on 14 December, 2013
വക്‌റ അല്‍ മദ്രസ അല്‍ ഇസ്‌ലാമിയ മദ്രസ ഫെസ്റ്റ് സമാപിച്ചു
  
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വക്‌റ അല്‍ മദ്രസ അല്‍ ഇസ്‌ലാമിയ സംഘടിപ്പിച്ച കലാ സാഹിത്യ മല്‍സരങ്ങള്‍ (മദ്രസ ഫെസ്റ്റ് 2013) സമാപിച്ചു. 

ആയിരത്തോളം വിദ്യാര്‍ഥികളെ നാല് ഹൗസുകളാക്കി തിരിച്ചു രണ്ടു ദിനങ്ങളിലായി നടത്തിയ മല്‍സരങ്ങളില്‍ 227 പോയിന്റ് നേടിയ ഫലാഹ് ഹൗസ് ചാമ്പ്യന്മാരായി . 202 പോയിന്റു നേടിയ നജാഹ് ഹൗസ് രണ്ടാം സ്ഥാനവും 177 പോയിന്റു നേടിയ നസ്‌റ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്രശസ്ത മജീഷ്യന്‍ ആര്‍. കെ . മലയത്ത് തന്റെ ഒരു മാജിക് പ്രദര്‍ശിപ്പിച്ചു ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തു. നമ്മുടെ സര്‍ഗ കഴിവുകള്‍ സാമൂഹിക നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്നു അദ്ദേഹം വിദ്യാര്‍ഥികളെ ഉണര്‍ത്തി. ജമാഅത്തെ ഇസ് ലാമി കേരള അസിസ്റ്റന്റ് അമീര്‍ എം.കെ മുഹമ്മദ് അലി മുഖ്യാതിഥിയായിരുന്നു. ധാര്‍മിക മൂല്യങ്ങളിലൂന്നിയുള്ള വിദ്യാഭ്യാസത്തിനു മാത്രമേ ഉത്തമ പൗരന്മാരെ സൃ ഷ്ടിക്കാന്‍ കഴിയുകയുള്ളൂവെന്നും മദ്രസകള്‍ അതിനുള്ള പ്രാഥമിക സംവിധാനങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നല്ല മനുഷ്യരെ സൃഷ്ടിക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും 
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു . ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് കെ.ഡി അബ്ദുള്‍ ലത്തീഫ് ആശംസകള്‍ നേര്‍ന്നു. അമാനുള്ള വടക്കാങ്ങര, ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി.ടി ഫൈസല്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് നജീബ്, മേഖല പ്രസിഡന്റ് മുഹമ്മദ് അലി, പിടിഎ പ്രസിഡന്റ് പേള്‍ മുഹമ്മദ് അലി എന്നിവര്‍ സംബന്ധിച്ചു. ഇര്‍ഷാദുല്‍ ഹസന്‍ ഖുര്‍ആന്‍ പാരായണം നടത്തി. പ്രധാനാധ്യാപകന്‍ എം.ടി ആദം സ്വാഗതവും ഫെസ്റ്റ് കണ്‍വീനര്‍ അബ്ദുള്ള അഹ്മദ്

നന്ദിയും പറഞ്ഞു. 

ആയിരത്തോളം വിദ്യാര്‍ഥികളെ നാലു ഹൗസുകളായി തിരിച്ച് കിഡ്‌സ്. സുബ്ജുണിയര്‍ ബോയ്‌സ്, സുബ്ജുണിയര്‍ ഗേള്‍സ് ജൂണിയര്‍ ബോയ്‌സ്, ജൂണിയര്‍ ഗേള്‍സ് , സീനിയര്‍ബോയ്‌സ് ,സീനിയര്‍ ഗേള്‍സ് എന്നീ വിഭാഗങ്ങളിലായി 25 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചത്. ഹുദ ഉമര്‍ അറക്കല്‍ (സീനിയര്‍ ഗേള്‍സ്) ഇര്‍ഷാദുല്‍ ഹസന്‍ ( സീനിയര്‍ ബോയ്‌സ്) മുഹമ്മദ് ഹംറാസ് (ജൂണിയര്‍ ബോയ്‌സ് )തസ്‌നീം ഫാറൂഖ് (ജൂണിയര്‍ ഗേള്‍സ് ) അഹ്മദ് ഹരീഫ് ( സബ് ജൂണിയര്‍ ബോയ്‌സ് ) റിദ മന്‍സൂര്‍ (സബ് ജൂണിയര്‍ ഗേള്‍സ്) ആദില്‍ റഫീഖ് ( കിഡ്‌സ്) എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്മാരായി. ഫെസ്റ്റിന് പി.എച്ച് മുഹമ്മദ്, സാലിഹ് ശിവപുരം, പി. അബ്ദുള്ള, വി.പി മുഹമ്മദ് ശരീഫ്, പി.വി നിസാര്‍, പി.കെ ശരീഫുധീന്‍ തുടങ്ങിയവര്‍ നേതൃ ത്വം നല്‍കി.

റിപ്പോര്‍ട്ട്: എം.കെ ആരിഫ്‌

വക്‌റ അല്‍ മദ്രസ അല്‍ ഇസ്‌ലാമിയ മദ്രസ ഫെസ്റ്റ് സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക