Image

നിസാര്‍ ചോമയിലിനെ ആദരിച്ചു

Published on 14 December, 2013
നിസാര്‍ ചോമയിലിനെ ആദരിച്ചു
  
ദോഹ: സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുവ സംരംഭകനും ട്രൈ വാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ നിസാര്‍ ചോമയിലിനെ മീഡിയ പല്‍സ് ആദരിച്ചു.

കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും എല്ലാ സംരംഭകര്‍ക്കും മാതൃകയാണെന്നും ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേ മീഡിയ പള്‍സ് സിഇഒ അമാനുള്ള വടക്കാങ്ങര അഭിപ്രായപ്പെട്ടു. 

സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനുള്ള ശ്രമങ്ങളും ഏറ്റവും പുണ്യകരമായ പ്രവര്‍ത്തികളാണ്. ഇത്തരം സംരംഭകരെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നത് കൂടുതല്‍ ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും പ്രോല്‍സാഹനമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മനുഷ്യ സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തുവാനും സമൂഹത്തിന്റെ പുരോഗതിയിലേയ്ക്കുള്ള പാതയില്‍ തന്നാലാവുന്ന പങ്കാളിത്തം വഹിക്കുവാനും കഴിയുന്നതില്‍ സന്തോഷമുണെ്ടന്നും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും നിസാര്‍ ചോമയില്‍ പറഞ്ഞു.

പ്രശസ്ത മാന്ത്രികനും ആക്ട് ഫോര്‍ ഹ്യൂമാനിറ്റി എന്ന സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രഫസര്‍ ആര്‍.കെ. മലയത്ത് നിസാറിന് ഉപഹാരം കൈമാറി. ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശേരി പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: എം.കെ ആരിഫ്‌

നിസാര്‍ ചോമയിലിനെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക