Image

പി.വി വിവേകാനന്ദിന് ദുബായ് ഇന്ത്യന്‍ സമൂഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

Published on 14 December, 2013
പി.വി വിവേകാനന്ദിന് ദുബായ് ഇന്ത്യന്‍ സമൂഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
ദുബായ്: വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ തപിക്കുന്ന ഓര്‍മകള്‍ ജ്വലിച്ചു നിന്ന അന്തരീക്ഷത്തില്‍, ഗള്‍ഫ് ടുഡേ പത്രാധിപര്‍ പി.വി വിവേകാനന്ദിന് ദുബായ് ഇന്ത്യന്‍ സമൂഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 

ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച അനുസ്മരണത്തിന് വിവേകാനന്ദന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സംഘടനാ പ്രതിനിധികളും എത്തിയിരുന്നു.

മധ്യപൗരസ്ത്യ ദേശത്തെ മാധ്യമപ്രവര്‍ത്തനത്തിനു പുതിയ മുഖം നല്‍കാന്‍ വിവേകാനന്ദിന് കഴിഞ്ഞുവെന്ന് അനുസ്മരിച്ചവര്‍ ചൂണ്ടിക്കാട്ടി. ഒറ്റപ്പാലത്തെ ചെറിയ ഗ്രാമത്തില്‍ നിന്ന്, സ്ഥിരോത്സാഹം കൊണ്ടും പ്രതിഭ കൊണ്ടും ലോകത്തോളം വളരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സാമൂഹിക ജീവിതത്തില്‍ നിരന്തരം ഇടപെട്ടതുകൊണ്ടാണ് അത് സാധ്യമായത്. മനുഷ്യസ്‌നേഹമായിരുന്നു ആ മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖമുദ്ര. വാര്‍ത്തകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം വിവേകാനന്ദിന്റെ ഓര്‍മ നിലനില്‍ക്കും സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. ആസാദ് മൂപ്പന്‍ സദസ്യര്‍ക്ക് മൊഴുകുതിരി തെളിച്ചുകൊടുത്തു. ഡോ. കെ.പി ഹുസൈന്‍, എം.ജി പുഷ്പാകരന്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, കെ.എല്‍ ഗോപി, രാജേഷ് പിള്ള, ഐസക് ജോണ്‍, കെ.കെ മൊയ്തീന്‍ കോയ, ആല്‍ബര്‍ട്ട് അലക്‌സ്, സജില സുരേന്ദ്രന്‍, സുചിത്ര സ്റ്റീവന്‍സണ്‍, വില്ലിസ്, എഡേര്‍ഡ് ഡിമെല്ലോ, മോഹന്‍ വടയാര്‍, മാനുവല്‍, രാജേന്ദ്രന്‍, ഷാര്‍ളി ബെഞ്ചമിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റോണി എം. പണിക്കര്‍ സ്വാഗതവും ഫൈസല്‍ ബിന്‍ അഹ്മദ് നന്ദിയും പറഞ്ഞു. കെ.എം അബാസ് പരിപാടി നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

പി.വി വിവേകാനന്ദിന് ദുബായ് ഇന്ത്യന്‍ സമൂഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക