Image

നിതാഖാത്ത്: സൗജന്യ വിമാനടിക്കറ്റില്‍ റിയാദില്‍ നിന്നും 28 പേര്‍ കൂടി നാട്ടിലേയ്ക്ക്

Published on 14 December, 2013
നിതാഖാത്ത്: സൗജന്യ വിമാനടിക്കറ്റില്‍ റിയാദില്‍ നിന്നും 28 പേര്‍ കൂടി നാട്ടിലേയ്ക്ക്
റിയാദ്: നിതാഖാത്ത് മൂലം സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കുന്ന മലയാളികള്‍ക്ക് ആശ്വാസമായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ വിമാന ടിക്കറ്റില്‍ റിയാദില്‍ നിന്നും 28 പേര്‍ കൂടി നാട്ടിലേക്ക് തിരിച്ചു. 

ഇവര്‍ക്കുള്ള ടിക്കറ്റ് ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. നോര്‍ക്ക ഉപദേശക സമിതി അംഗങ്ങളായ ഷാജി ആലപ്പുഴ, കുന്നുമ്മല്‍ കോയ, അബ്ദുള്ള വല്ലാഞ്ചിറ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. 

ബത്ഹയിലെ ഷിഫാ അല്‍ ജസീറയില്‍ ഒരുക്കിയ നോര്‍ക്ക രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നാണ് അര്‍ഹരായവരെ സമിതി കണെ്ടത്തിയത്. ആദ്യഘട്ടത്തില്‍ റിയാദില്‍ നിന്നും 37 പേര്‍ നാട്ടിലേയ്ക്ക് പോയിരുന്നു. കഴിഞ്ഞ 8,10 തീയതികളിലായാണ് രണ്ടാം ഘട്ടത്തില്‍ ടിക്കറ്റ് ലഭിച്ചവര്‍ മടങ്ങിയത്. ഇതില്‍ 21 പേര്‍ കോഴിക്കോട്ടേയ്ക്കും രണ്ടു പേര്‍ കൊച്ചിയിലേയ്ക്കും 5 പേര്‍ തിരുവനന്തപുരത്തേയ്ക്കുമാണ് പോയത്. നിതാഖാത്തിന്റെ നിയമപ്രശ്‌നത്തില്‍പ്പെട്ട് എക്‌സിറ്റ് ലഭിച്ചവര്‍ക്കാണ് നോര്‍ക്ക വഴി സര്‍ക്കാര്‍ സൗജന്യ ടിക്കറ്റ് നല്‍കിയത്.  

റിപ്പോര്‍ട്ട്: ഷക്കീബ് കൊളളക്കാടന്‍

നിതാഖാത്ത്: സൗജന്യ വിമാനടിക്കറ്റില്‍ റിയാദില്‍ നിന്നും 28 പേര്‍ കൂടി നാട്ടിലേയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക