Image

പെരിന്തല്‍മണ്ണ മണ്ഡലം കെഎംസിസി; വി.എം അഷ്‌റഫിനും തെന്നല മൊയ്തീന്‍ കുട്ടിക്കും പ്രവാസി കര്‍മ്മ പുരസ്‌കാരം

Published on 13 December, 2013
പെരിന്തല്‍മണ്ണ മണ്ഡലം കെഎംസിസി; വി.എം അഷ്‌റഫിനും തെന്നല മൊയ്തീന്‍ കുട്ടിക്കും പ്രവാസി കര്‍മ്മ പുരസ്‌കാരം
റിയാദ്: പെരിന്തല്‍മണ്ണ മണ്ഡലം കെഎംസിസി പി.വി.എസ് മുസ്തഫ പൂക്കോയ തങ്ങളുടേയും പി.എം ഹനീഫയുടേയും സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ കര്‍മ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 

റിയാദിലെ പ്രവാസി സമൂഹത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവ പിന്തുണ നല്‍കിപ്പോരുന്ന പ്രമുഖ മലയാളി വ്യവസായിയും ന്യൂ സഫാമക്കാ പോളിക്ലിനിക്ക് മാജേനിംഗ് ഡയറക്ടറുമായ വി.എം അഷ്‌റഫിന് പി.വി.എസ് മുസ്തഫ പൂക്കോയ തങ്ങള്‍ കര്‍മ്മ പുരസ്‌കാരവും റിയാദിലെ അശരണരായ ഇന്ത്യന്‍ സമൂഹത്തിന് എന്നും ആശ്രയവും സഹായവുമേകുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍ കുട്ടിക്ക് പി.എം ഹനീഫ് കര്‍മ്മ പുരസ്‌കാരവും ബത്ഹയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെഎംസിസി പെരിന്തല്‍മണ്ണ മണ്ഡലം ഭാരവാഹികള്‍ പ്രഖ്യാപിച്ചു.

കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി വി.കെ മുഹമ്മദ് ചെയര്‍മാനും എന്‍ആര്‍കെ ഫോറം ജനറല്‍ കണ്‍വീനര്‍ ബാലചന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

റിയാദിലെ പ്രവാസി സമൂഹത്തിനിടയില്‍ സാമൂഹ്യ ജീവകാരുണ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവരാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ട ഇരുവരുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ കെഎംസിസി മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു. ഇതു സമൂഹത്തിന് മാതൃകയാകണം. അതിനായാണ് ഇത്തരം പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും അവര്‍ അറിയിച്ചു. 

അവാര്‍ഡുകള്‍ ഡിസംബര്‍ 13 ന് (വെള്ളി) റിയാദിലെ പൊതു ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ വി.കെ മുഹമ്മദ്, കെ.വി മുഹമ്മ്ദ് സ്വാലിഹ് അമ്മിനിക്കാട്, യൂനുസ് സലീം താഴക്കോട്, അലി വെട്ടത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

പെരിന്തല്‍മണ്ണ മണ്ഡലം കെഎംസിസി; വി.എം അഷ്‌റഫിനും തെന്നല മൊയ്തീന്‍ കുട്ടിക്കും പ്രവാസി കര്‍മ്മ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക