Image

ലുലുകപ്പ് -കേളി ഇന്റര്‍സ്‌കൂള്‍ ഫൂട്‌ബോള്‍ ടൂര്‍ണമെന്റ്: ഡിപിഎസും യാരയും സെമിയില്‍

Published on 04 November, 2013
ലുലുകപ്പ് -കേളി ഇന്റര്‍സ്‌കൂള്‍ ഫൂട്‌ബോള്‍ ടൂര്‍ണമെന്റ്: ഡിപിഎസും യാരയും സെമിയില്‍
റിയാദ്: ലുലു കപ്പിനു വേണ്ടി റിയാദിലെ ആറ് ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി കേളി സംഘടിപ്പിച്ച മൂന്നാമത് ഇന്റര്‍-സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാമത്തെ ആഴ്ച്ചയില്‍ നടന്ന മത്സരത്തില്‍ യാര ഇന്റര്‍നാഷണല്‍ സ്‌കൂളിന് ജയം. 

നോക്ക്-ഔട്ട് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അല്‍ അലിയ ഇന്റര്‍നാഷണല്‍ സ്‌കൂളിനെയാണ് പരാജയപ്പെടുത്തിയത്.

ഏഴാമത് കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നുവരുന്ന റിയാദ് അല്‍ ആസിമ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അല്‍ അലിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നീ ടീമുകളാണ് മാറ്റുരച്ചത്. കളിയുടെ 11-ാം മിനിട്ടില്‍ ബിലാദ് (12), 19-ാം മിനിട്ടില്‍ ലസിന്‍ (13), 25-ാം മിനിട്ടില്‍ അമല്‍ (10) എന്നിവരാണ് യാര ഇന്റര്‍നാഷണല്‍ സ്‌കൂളിനുവേണ്ടി ഗോള്‍ നേടിയത്. ഏഴാം മിനിട്ടില്‍ യാര സ്‌കൂളിനു കിട്ടിയ പെനാല്‍റ്റി ഗോളാക്കി മാറ്റാനുള്ള അവസരം അല്‍ അലിയ സ്‌കൂളിന്റെ ഗോളി സമര്‍ഥമായി തടഞ്ഞു. ഇന്നലത്തെ മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി യാര ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ 11-ാം നമ്പര്‍ താരം നസറുദ്ദീന്‍ തെരഞ്ഞെടുക്കപ്പെട്ടു. 

റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) പ്രതിനിധിയായ നവാസ് കണ്ണൂര്‍, റഫീഖ് നിലമ്പൂര്‍, ഷംസു കക്കോടി എന്നിവരുടെ നേതൃത്വത്തിലുള്ള റഫറിമാരാണ് കളി നിയന്ത്രിച്ചത്. 

ഇന്നത്തെ മത്സരത്തോടെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ (ഉജട), യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍, രണ്ടണ്ടാമത് ഇന്റര്‍-സ്‌കൂള്‍ ടൂര്‍ണമെന്റിലെ ഫൈനലിസ്റ്റുകളായതിനാല്‍ നേരിട്ട് സെമി-ഫൈനല്‍ മത്സരത്തിലേക്ക് പ്രവേശിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ (കകജട), ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ (കകടഞ) എന്നീ ടീമുകള്‍ സെമിഫൈനലിലെത്തി. 

നവംബര്‍ എട്ടിന് (വെള്ളി) കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ഇന്റര്‍-സ്‌കൂള്‍ ടൂര്‍ണമെന്റിലെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍  ടൂര്‍ണമെന്റിലെ ആദ്യ വിജയിയായ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ (ഉജട) ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂളുമായി (കകജട) ഏറ്റുമുട്ടും. 

നവംബര്‍ 15ന് നടക്കുന്ന രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ ഇന്നലത്തെ വിജയിയായ യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുമായി (കകടഞ) മാറ്റുരയ്ക്കും. കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം നടക്കുന്ന നവംബര്‍ 29നായിരിക്കും ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റിന്റെയും ഫൈനല്‍ മത്സരം. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക