Image

മലയാളി അസോസിയേഷന്‍ വിക്‌ടോറിയയുടെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനല്‍ ഒക്‌ടോബര്‍ 27ന്

Published on 22 October, 2013
മലയാളി അസോസിയേഷന്‍ വിക്‌ടോറിയയുടെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനല്‍ ഒക്‌ടോബര്‍ 27ന്
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ വിക്‌ടോറിയയുടെ ആഭിമുഖ്യത്തില്‍ കട്ടൂമ്പാ ഫുഡും പിഎന്‍എസ്എ ആന്‍ഡ് പിഇസി നഴ്‌സിംഗ് ഏജന്‍സിയും മെഗാ സ്‌പോണ്‍സറായി നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തിലേക്ക് അടുക്കുന്നു.

12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയിലെ ശക്തരായ ടീമുകളാണ് ഒക്‌ടോബര്‍ 27ന് (ഞായര്‍) ഡാന്‍ഡിനോങിലെ പോലീസ് പഡോക്കസ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടുന്നത്. 

രാവിലെ ഒമ്പതു മുതല്‍ 12 വരെ നടക്കുന്ന ഫൈനലില്‍ സൂര്യ ക്രിക്കറ്റ് ക്ലബും വെസ്റ്റേണ്‍ ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബുമാണ് ഏറ്റുമുട്ടുന്നത്.

26 ന് (ശനി) രാവിലെ ഒമ്പതു മുതല്‍ 12 വരെ നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ മെല്‍ബണ്‍ ടസ്‌കേഴ്‌സും ഉദയ് സ്‌പോര്‍ട്‌സ് ക്ലബും തമ്മില്‍ ഏറ്റുമുട്ടും. 

വിജയികള്‍ക്ക് കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് (വെള്ളി) വൈകുന്നേരം ഏഴിന് കാരംസ് ഡൗണ്‍ ടൈമ്പിള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത മലയാള ചലച്ചിത്രതാരം ഭരത് സുരേഷ് ഗോപി സമ്മാനദാനം നിര്‍വഹിക്കും. 

എല്ലാ ക്രിക്കറ്റ് പ്രേമികളേയും കേരള പിറവി ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക