Image

ഐടി വിദഗ്ധര്‍ക്ക് ഇരട്ട പൗരത്വം നല്‍കണം: ജര്‍മന്‍ ഇക്കണോമിക് മന്ത്രി റോസ്‌ലര്‍

ജോസ് കുമ്പിളുവേലില്‍ Published on 25 May, 2013
ഐടി വിദഗ്ധര്‍ക്ക് ഇരട്ട പൗരത്വം നല്‍കണം: ജര്‍മന്‍ ഇക്കണോമിക് മന്ത്രി റോസ്‌ലര്‍
ബര്‍ലിന്‍: ഐടി വിദഗ്ധര്‍ക്കും ഐടി വ്യവസായ സംരംഭകര്‍ക്കും ഇരട്ട പൗരത്വം നല്‍കാന്‍ ജര്‍മനി തയാറാകണമെന്ന് ഇക്കോണമി മിനിസ്റ്റര്‍ ഫിലിപ്പ് റോസ്‌ലര്‍. ഈ മേഖലയില്‍ രാജ്യം നേരിടുന്ന കടുത്ത പ്രതിഭാദാരിദ്ര്യം മറികടക്കാന്‍ ഇതുവഴി സാധിക്കുമെന്നും മന്ത്രി.

ഐടി മേഖലയില്‍ കരിയര്‍ തുടങ്ങാന്‍ പറ്റിയ രാജ്യമായി ജര്‍മനിയെ പരിഗണിക്കണമെന്ന് യുഎസ് വിദ്യാര്‍ഥികളോടും അദ്ദേഹം ആഹ്വാനം ചെയ്തു. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സന്ദര്‍ശനത്തിനിടെയാണ് അഭിപ്രായ പ്രകടനം.

മികച്ച വൈദഗ്ധ്യമുള്ള ഐടി പ്രഫഷണലുകളെ റിക്രൂട്ട് ചെയ്യാന്‍ ജര്‍മനിക്കു താത്പര്യമുണ്ട്. ലണ്ടനും ടെല്‍ അവീവിനും ഒപ്പം നില്‍ക്കുന്ന ഐടി ഹബ് ആയി ബര്‍ലിനെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജര്‍മനിയിലെ ഐടി മേഖല വിദേശികള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ വിദേശികളുടെ ആകര്‍ഷക രാജ്യമായി ജര്‍മനി മാറിക്കഴിഞ്ഞു. തൊഴില്‍ ദാതാക്കാള്‍ കൂടുതലും തൊഴിലാളി ദൗര്‍ലഭ്യം രാജ്യം അനുഭവിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജര്‍മനിയുടെ ബ്‌ളൂകാര്‍ഡ് സംവിധാനത്തിലൂടെ നിരവധി ഐടി വിദഗ്ധര്‍ ജര്‍മനിയില്‍ കുടിയേറിയെന്നും എന്നാല്‍ ആവശ്യത്തിനത്ര ആളുകള്‍ എത്തിയിട്ടില്ലെന്നും മന്ത്രി വെളിപ്പെടുത്തി. 2012 ഓഗസ്റ്റ് ഒന്നു മുതലാണ് ജര്‍മനി Scientists, Mathematicians, Engineers, Doctors, and IT specialists ന്നീ മേഖലയിലെ വിദഗ്ധര്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ മാതൃകയിലുള്ള ബ്‌ളൂകാര്‍ഡ് സംവിധാനം നടപ്പിലാക്കിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക