Image

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അമീഷാ പട്ടേല്‍ മേളയുടെ ഹൃദയം കവര്‍ന്നു

Published on 25 May, 2013
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അമീഷാ പട്ടേല്‍ മേളയുടെ ഹൃദയം കവര്‍ന്നു
കാന്‍: ഹോളിവുഡ് നടി വിദ്യാ ബാലന് പിന്നാലെ കാന്‍ റെഡ് കാര്‍പ്പറ്റില്‍ ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് അമീഷാ പട്ടേല്‍. മനീഷ് മല്‍ഹോത്ര ഒരുക്കിയ ലെഹങ്കാ ചോളിയണിഞ്ഞാണ് അമീഷാ റെഡ് കാര്‍പ്പറ്റില്‍ ചുവട് വച്ചത്. ഇതാദ്യമായാണ് കാനില്‍ അമീഷ പട്ടേല്‍ തന്റെ സാന്നിധ്യം അറിയിക്കുന്നത്. തന്റെ പുതിയ ചിത്രം ഷോര്‍ട്ട്കട്ട് റോമിയോയുടെ പ്രചാരണത്തിനായിട്ടാണ് അമീഷാ കാനിലെത്തിയിട്ടുള്ളത്. ചിത്രത്തിലെ സഹതാരവും മുന്‍ മിസ് ഇന്ത്യയുമായ പൂജ ഗുപ്തയും റെഡ് കാര്‍പ്പറ്റില്‍ അമീഷയ്‌ക്കൊപ്പം ഉണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ സിനിമ കാന്‍ മേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായി അമീഷാ പട്ടേല്‍.

ഓള്‍ ഈസ് ലോസ്റ്റിന്റെ സ്‌ക്രീനിംഗ് സമയത്ത് സംവിധായകന്‍ സുശി ഗണേഷനൊപ്പമായിരുന്നു അമീഷയും പൂജയും റെഡ് കാര്‍പറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

ഇതിനിടെ, കാന്‍സ് ഫിലിം ഫെസ്റ്റിവലിനിടെ രണ്ടാം തവണയും ആഭരണ മോഷണം. സ്വിസ് ജ്വല്ലര്‍ ദി ഗ്രിസോഗോനോയുടെ 1.9 മില്യന്‍ യൂറോ വിലവരുന്ന നെക്ക്‌ലേസാണ് ഇത്തവണ അപ്രത്യക്ഷമായിരിക്കുന്നത്.

റിസോര്‍ട്ട് ടൗണായ കാപ് ഡിആന്റൈബ്‌സിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന സെലിബ്രിറ്റി പാര്‍ട്ടിക്കിടെയാണ് ഇതു നഷ്ടമായത്. എണ്‍പത് സുരക്ഷാ ഗാര്‍ഡുകള്‍ അടക്കം അണിനിരന്ന കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കു നടുവില്‍നിന്നാണ് കള്ളന്‍ വിദഗ്ധമായി ഈ നെക്ക്‌ലേസ് അടിച്ചുമാറ്റിക്കളഞ്ഞത്.

വിലപിടിപ്പുള്ള നെക്ലേസ് ആണ് ഇത്തവണ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വിസ്റ്റര്‍ലന്‍ഡിലെ ഡിഗ്രിസൊഗോന നിര്‍മ്മിച്ചതാണ് നെക്ലേസ്. ഡിഗ്രിസൊഗോനയാണ് നെക്ലേസ് മോഷണം പോയകാര്യം അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഡിഗ്രിസൊഗോന വക്താവ് അറിയിച്ചു.

എന്നാല്‍ മോഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാനോ നെക്ലേസിന്റെ യഥാര്‍ഥ വില വെളിപ്പെടുത്താനെ വക്താവ് തയാറായില്ല.

നേരത്തെ കാന്‍ റെഡ് കാര്‍പ്പറ്റില്‍ താരങ്ങള്‍ക്ക് അണിയാനായി വച്ച 10 ദശലക്ഷം വിലമതിക്കുന്ന മാലകളും ബ്രേസ്‌ലെറ്റുകളും മോഷണം പോയിരുന്നു. ഫ്രഞ്ച് റിവേറ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്. കഴിഞ്ഞ ആഴ്ച ഹോട്ടല്‍ റൂമിന്റെ സേഫ് തകര്‍ത്താണ് ആഭരണങ്ങള്‍ കൊണ്ടുപോയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അമീഷാ പട്ടേല്‍ മേളയുടെ ഹൃദയം കവര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക