Image

പ്രഥമ സീറോ മലബാര്‍ കുടുംബ സംഗമം ബ്രിസ്റ്റോളില്‍ ജൂണ്‍ 15ന്

Published on 25 May, 2013
പ്രഥമ സീറോ മലബാര്‍ കുടുംബ സംഗമം ബ്രിസ്റ്റോളില്‍ ജൂണ്‍ 15ന്
ബ്രിസ്റ്റോള്‍: ക്ലിഫ്ടണ്‍ രൂപതയുടെ പ്രഥമ സീറോ മലബാര്‍ കുടുംബ സംഗമത്തിന് ബ്രിസ്റ്റോള്‍ ഒരുങ്ങുന്നു. ജൂണ്‍ 15ന് രാവിലെ 10ന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ കുടുംബസംഗമത്തിന്റെ ഉദ്ഘാടനവും തുടര്‍ന്നു നടക്കുന്ന ദിവ്യബലിയുടെ മുഖ്യകാര്‍മികത്വവും ക്ലിഫ്ടണ്‍ രൂപത ബിഷപ് Rt. Rev Declar Lang  നിര്‍വഹിക്കും. 

സീറോ മലബാര്‍ സഭയുടെ വിശ്വാസ ചരിത്രപാരമ്പര്യങ്ങളെ വിളിച്ചോതുന്ന വിവിധ പരിപാടികള്‍ നടക്കും.  Bristol, Bath, chelthenham, Gloucester, Salisbery, Swindon, Taunton, WestonSuperMare, Yeoril ന്നീ പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന അഞ്ഞുറിലേറെ വരുന്ന കുടുംബങ്ങളുടെ കൂട്ടായ്മയായ ക്ലിഫ്റ്റണ്‍ ഡയോസിസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ പ്രഥമസംരംഭമാണ് ഈ സംഗമം. രൂപതയില്‍ സേവനം ചെയ്യുന്ന കോഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി, ഫാ. സജി നീണ്ടൂര്‍ എംഎസ്എഫ്എസ്, ഫാ. സിറിള്‍ ഇടമന എസ്ഡിബി, ഫാ. ജോയി വയലില്‍ സിഎസ്ടി, ഫാ. സണ്ണി പോള്‍ എംഎസ്എഫ്എസ് എന്നിവരും സന്യാസിനികളും ഒമ്പതു കുര്‍ബാന സെന്ററുകളില്‍നിന്നുള്ള അത്മായ പ്രതിനിധികളും ചേര്‍ന്ന സംഘാടക സമിതിയാണ് സംഗമത്തിന് നേതൃത്വം നല്‍കുന്നത്. 

ക്രിസ്തുവിന്റെ വചനസന്ദേശ സാക്ഷിയും ഭാരതത്തിന്റെ അപ്പസ്‌തോലനുമായ വി. തോമാശ്ലീഹാ അടിത്തറ പാകിയ സീറോ മലബാര്‍ സഭയുടെ പൂര്‍വികരാല്‍ കെടാതെ സൂക്ഷിച്ച വിശ്വാസദീപ്തി കൂടുതല്‍ ജ്വലിപ്പിക്കാനും അതുവഴി ആ സത്യത്തിന്റെ വെളിച്ചം പുതിയ തലമുറകളിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുക എന്നതാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. 

ഈ മഹത്തായ ദൗത്യത്തില്‍ പങ്കാളികളാകുവാന്‍ ക്ലിഫ്ടണ്‍ രൂപതയിലെ എല്ലാ സീറോ മലബാര്‍ വിശ്വാസികളേയും അഭ്യുദയകാംക്ഷികളെയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് സെബാസ്റ്റ്യന്‍ (കോഓര്‍ഡിനേറ്റര്‍) 07883093766.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക