ഡബ്ലിന്‍: അയര്‍ലന്‍ഡ് പ്രവാസി കോണ്‍ഗ്രസ്-എമ്മിന്റെ ആഭിമുഖ്യത്തില്‍ താലായില്‍ ഗുഡ് വില്‍ ഹാളില്‍ നടന്ന ബാബു ചാഴികാടന് അനുസ്മരണ സമ്മേളനത്തില്‍ സംഗീത രംഗത്ത് മൂന്നു പതിറ്റാണ്ട് പിന്നിട്ട സാബു ജോസഫ് വാലുമണ്ണേലിനെ കേരള ഗോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗവും കൊച്ചിന് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ പ്രഫ. ലോപ്പസ് മാത്യു പൊന്നാട അണിയിച്ചും മെമെന്റോ നല്‍കിയും ആദരിച്ചു. സംഗീത രംഗത്ത് ഇനിയും നിരവധി ജൂബിലികള്‍ പിന്നിടുവാന്‍ സാബുവിന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
കെഎസ് സി-എം കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് സര്‍ഗവേദി കണ്‍വീനര്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ആര്‍ട്സ് സെക്രട്ടറി, മാഗസിന് എഡിറ്റര്‍, ജനറല്‍ സെക്രട്ടറി, കോളജ് ചെയര്മാന് തുടങ്ങിയ സ്ഥാനങ്ങള്‍ സാബു സ്വന്തമാക്കിയത് ലാളിത്യവും മുഖമുദ്ര ആക്കിയതിനാലാണെന്ന് കോ-ഓര്‍ഡിനേറ്റര്‍ രാജു കുന്നക്കാട്ട് പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്മാന് ജോണ്സന് ചക്കാലയ്ക്കല്‍, മലയാളം പ്രസിഡന്റ് രാജന് വി.സി, സെക്രട്ടറി ജോജി ഏബ്രഹാം, ഒഐസിസി പ്രസിഡന്റ് ലിങ്ക് വിന്‍സ്റ്റാര്‍, ക്നാനായ അസോസിയേഷന് പ്രസിഡന്റ് ഷാജുമോന്‍ ഒഴുകയില്‍, ലുക്കന്‍ ക്ലബ് എക്സി. അംഗം റെജി കുര്യന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണെ്ടന്ന് സാബു ജോസഫ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അലക്സ് വട്ടുകുളത്തില്‍ സ്വാഗതവും ടോം കോട്ടയം നന്ദിയും പറഞ്ഞു.
റെജി ജോര്‍ജ് കൊല്ലംപറമ്പില്‍, സുനില്‍ മുണ്ടുപാലയ്ക്കല്‍, ബിജു പള്ളിക്കര, സണ്ണി ഇളംകുളത്ത്, സിബിച്ചന് എടത്വ, സണ്ണി പാലക്കാത്തടത്തില്‍, ബിജു വെട്ടിക്കനാല്‍, ഷാജി ആര്യമണ്ണില്‍, ജോസ് കോലംകുഴി, ജോയിച്ചന്‍ അയര്‍ക്കുന്നം, ഷാജി ലൂക്കന്‍, ജിപ്സണ്‍ ജോസഫ്, പ്രദീപ് കൂട്ടുമ്മേല്‍, ബോബന് പാമേഴ്സ്ടൗണ്‍, ജോസ് ആര്യത്തുംകര, സാജു പാലാ, ജോണി പിറവം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.