ഹൂസ്റ്റണ്‍: സെപ്റ്റംബര്‍ ഒന്നു മുതല്‍
നാലുവരെ ഹൂസ്റ്റണിലുള്ള കൗണ്പ്ലാസ ഹോട്ടലില്‍ (റിലയന്റ് സ്റ്റേഡിയത്തിനു
സമീപം) നടക്കുന്ന മിഡ് വെസ്റ്റ് റീജന്‍ സില്‍വര്‍ ജൂബിലി കോണ്‍ഫറന്‍സിന്റെ
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റീജന്‍ പ്രസിഡന്റ് റവ. ജോണ്‍ ചാക്കോ
അറിയിച്ചു.
പ്രാസംഗികരായ റവ.ഡോ. വല്സന് ഏബ്രഹാം, റവ. സണ്ണി കുര്യന്, റവ. സാക്ക്
ചെറിയാന്, ഇവാ: ജോഷ് മാത്യു എന്നിവരും സഹോദരിമാരുടെ സമ്മേളനത്തിനു
ടെലിവിഷനിലൂടെ ആയിരങ്ങളോട് ക്രൈസ്തവ സന്ദേശമറിയിക്കുന്ന സാം മക്നെയില്‍
എന്നിവരും പ്രസംഗിക്കും.
ഒക്ലഹോമ, ഡാലസ്, ഓസ്റ്റന്, ഹൂസ്റ്റണ്‍ എന്നീ പട്ടണങ്ങളില്‍
പരന്നുകിടക്കുന്ന ഐപിസി മിഡ് വെസ്റ്റ് റീജന്‍ സില്‍വര്‍ ജൂബിലി
ആഘോഷിക്കുന്ന ഈ ദിനങ്ങളില്‍ ആത്മീയ ആരാധനയില്‍ പങ്കെടുക്കുവാനും
ദൈവവചനത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ ശ്രവിക്കുവാനുമായി ആയിരങ്ങള്‍
കടന്നുവരും.
ഒരേ സമയം പ്രായമുള്ളവര്‍ക്കുവേണ്ടി മലയാളത്തനിമയില്‍ ഉള്ള യോഗങ്ങള്‍,
യുവജനങ്ങള്‍ക്കു വേണ്ടി ഇംഗ്ലിഷ് യോഗങ്ങള്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള
യോഗങ്ങള്‍ എന്നിവ നടക്കും.
രാത്രിയോഗങ്ങള്‍ പൊതുയോഗങ്ങളായിരിക്കും. പ്രവേശനവും പാര്‍ക്കിങ്ങും
തികച്ചും സൗജന്യമാണ്. ഉണര്‍വ് യോഗങ്ങള്‍, തീം സെമിനാറുകള്‍, യുവജനങ്ങളുടെ
ടാലന്റ്് പരിശോധനകള്‍, സഹോദരിമാരുടെ സമ്മേളനം, മെഡിക്കല്‍ ശില്പശാലകള്
എന്നിവ ഉണ്ടായിരിക്കും.