നാല്‍പ്പതോളം കുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍
Published on 27 August, 2011
തിരുവനന്തപുരം: വിവിധ സ്കൂളുകളിലെ നാല്‍പ്പതോളം കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക
പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കന് അറസ്റ്റിലായി. തിരുവനന്തപുരം വാമനപുരം സ്വദേശി
വിജയഭവനില്‍ വിജയന് (53) ആണ് അറസ്റ്റിലായത്. പൊതുവിദ്യാഭ്യാസ വകുപ്പിന്
കീഴിലുള്ള കേരള മഹിള സമസ്യസൊസൈറ്റി സ്കൂളുകളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ്
വിദ്യാര്‍ഥികള്‍ സംഭവം പുറത്തുപറഞ്ഞത്. ഒരു സ്കൂളില്‍ നിന്ന് മാത്രം ഏഴു
കുട്ടികളെ പീഡിപ്പിച്ചതായാണ് അറിഞ്ഞത്. ഇത്തരത്തില്‍ 40 ഓളം കുട്ടികള്‍
പീഡനത്തിനിരയായതായി പറയുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പോലീസ് കോടതിയില്‍
ഹാജരാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല