ക്ഷേത്രത്തിന്റെ സ്വത്തുക്കളില്‍ സര്‍ക്കാരിന് അധികാരമില്ല: സിംഗാള്‍
Published on 25 August, 2011
പത്തനംതിട്ട: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയ
നിധിശേഖരത്തില്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് വിശ്വഹിന്ദു പരിഷത് അന്തര്‍ദേശീയ
പ്രസിഡന്റ് അശോക് സിംഗള്‍ പറഞ്ഞു. ഇവ ക്ഷേത്രത്തിന്റെ സ്വത്തുക്കളാണെന്നും
പത്തനംതിട്ട പുല്ലാട് ശിവപാര്‍വതി ബാലികാസദനത്തിന്റെ പുതിയ മന്ദിര സമര്‍പ്പണ
ചടങ്ങിനെത്തിയ സിംഗാള്‍ പറഞ്ഞു.
ക്ഷേത്രഭരണവും ക്ഷേത്രസമ്പത്തും കൈവശം
വയ്ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ തീര്‍ഥാടന കേന്ദ്രങ്ങളില്‍ അടിസ്ഥാന
സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ
അധീനതയില്‍ കൊണ്ടുവരുന്ന നടപടിക്കെതിരേ സമരം നടത്തുമെന്നും സിംഗാള്‍
കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല