ന്യൂയോര്‍ക്ക്: കുട്ടികളുടെ മാജിക് തോഴനും, മെര്ലിന് അവാര്‍ഡ് ജേതാവും,
മാജിക് ലോകത്തിന്റെ കുലപതിയുമായ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ മാജിക്ഷോ
ആദ്യമായി അമേരിക്കയിലെത്തുന്നു. `വിസ്മയം 2011' എന്ന ഈ ഷോയുടെ പ്രഥമ പരിപാടി
റോക്ക്ലാന്റ് കൗണ്ടിയില്‍ മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്റ് കൗണ്ടിയുടെ
(മാര്‍ക്ക്) `Eye for the blind' ചാരിറ്റി പ്രോഗ്രാമിന്റെ ധനശേഖരണാര്‍ത്ഥം
ഓഗസ്റ്റ് 26-ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സൗത്ത് റോക്ക്ലാന്റ്
ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.
ഈ പ്രോഗ്രാമില്‍
പ്രശസ്ത ഗായിക ജ്യോത്സനയുടെ ഗാനമേള, മിമിക്രി താരം അയ്യപ്പ ബൈജുവിന്റെ
ഹാസ്യാവതരണം തുടങ്ങിയവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
മാര്‍ക്ക്
തുടര്‍ന്നുവരുന്ന മഹത്തായ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നതിനും ഈ
മഹനീയ കലാപ്രകടനങ്ങള്‍ ആസ്വദിക്കുന്നതിനും ഏവരേയും സ്വാഗതം ചെയ്യുന്നതായി
ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം പാസ്മൂലം നിയന്ത്രിക്കുന്നതാണ്. കൂടുതല്‍
വിവരങ്ങള്‍ക്ക്: തോമസ് അലക്സ് (845 893 4301), എല്‍സി ജൂബ് (845 627 3506),
ജോസ് അക്കക്കാട്ട് (845 461 1052).