പൂച്ചോംഗ്: മലേഷ്യയിലെ പൂച്ചോംഗ് നിവാസികളായ എക്സ്പാട്രിയേറ്റ് മലയാളികള്‍ ഓഗസ്റ്റ് 31ന് (വെള്ളി) ഓണാഘോഷം നടത്തി. ടെസ്കോ ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപം അക്സര ഹോട്ടലില്‍ നടന്ന ആഘോഷങ്ങളില്‍ ഇരുന്നൂറിലധികം മലയാളികള്‍ പങ്കെടുത്തു.
രാവിലെ ഒന്‍പതു മുതല്‍ പൂക്കള മത്സരം, കരോക്കേ ഗാനമേള, മറ്റു കലാ പരിപാടികള്‍, ഇന്‍ഡോര്‍ ഗെയിംസ് എന്നിവയും ആഘോഷത്തോടനുബന്ധിച്ച് നടത്തി. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയും നടന്നു. സജേഷ്, ഹനോഷ്, രാജേഷ്, മനോജ്, ശരണ്‍ , മഞ്ജു എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.