Image

എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; പ്രതിഷേധം

Published on 08 May, 2024
 എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; പ്രതിഷേധം

കൊച്ചി: കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാലും സർവ്വീസുകളാണ് റദ്ദാക്കിയത്.

ജീവനക്കാരുടെ മിന്നൽ പണിമനുടക്കിനെത്തുടർന്നാണ് സർവ്വീസുകൾ മുടങ്ങിയതതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു വിവരവും യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നില്ല. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിവരം അറിയുന്നത്.

ഇതോടെ നൂറുക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനങ്ങൾ റദ്ദാക്കിയതിന്‍റെ കാരണം വിമാനത്താവള അധികൃതരെയും അറിയിച്ചിരുന്നില്ല. യാത്രക്കാർ കടുത്ത പ്രതിഷേധം അറിയിച്ചിട്ടും സംഭവത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ എയർ ഇന്ത്യ എക്സ്പ്രസ് തയാറായിട്ടില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക