Image

വിമാനങ്ങൾ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്സ്‌; കുടുങ്ങിയ യാത്രക്കാരുടെ പ്രതിഷേധം രൂക്ഷം

Published on 08 May, 2024
വിമാനങ്ങൾ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്സ്‌; കുടുങ്ങിയ യാത്രക്കാരുടെ പ്രതിഷേധം രൂക്ഷം

കേരളത്തിൽ നിന്നുള്ള വിമാന സർവീസുകൾ അറിയിപ്പുകളൊന്നും കൂടാതെ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്സ്‌. കൊച്ചിയിൽ നിന്നും അബുദാബി, ഷാർജ, മാസ്ക്കറ്റ്, ദമാം എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന നാലും കണ്ണൂരിൽ നിന്നും അബുദാബി, ഷാർജ, മാസ്ക്കറ്റ് എന്നീ സ്ഥലങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാലും വിമാനങ്ങളാണ് റദ്ദാക്കിയത്. 

എയർപോർട്ടിൽ എത്തിയതിന് ശേഷമാണ് പല യാത്രക്കാരും വിവരം അറിയുന്നത്. ഇത് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ രൂക്ഷ പ്രതിഷേധത്തിന് കാരണമായി. നൂറ് കണക്കിന് യാത്രക്കാരാണ് ഇത്തരത്തിൽ പെട്ട് പോയിട്ടുള്ളത്. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലും ഔദ്യോഗിക വിശദീകരണം നൽകാൻ കമ്പനി തയ്യാറായിട്ടില്ല. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത് എന്നാണ് സൂചന. 

കൊച്ചിയിൽ ഇന്നെത്തേണ്ടിയിരുന്ന നാല് വിമാനങ്ങളും തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ഒരു വിമാനവും റദ്ദാക്കിയിട്ടുണ്ട്. എയർഇന്ത്യ എക്സ്പ്രസ്സിന്റെ എക്സ് പേജിൽ യാത്രക്കാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക