Image

കെപിസിസി പ്രസിഡന്‍റ് പദം : തെരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കൂ; സുധാകരനോട് എഐസിസി

Published on 06 May, 2024
കെപിസിസി പ്രസിഡന്‍റ് പദം : തെരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കൂ; സുധാകരനോട് എഐസിസി

ന്യൂഡൽഹി: കെപിസിസി പ്രസിഡന്‍റ് സ്ഥാനം കെ. സുധാകരന് തിരികെ ലഭിക്കാൻ തെരഞ്ഞെടുപ്പു ഫലം വരെ കാത്തിരിക്കണമെന്ന് എഐസിസി വൃത്തങ്ങൾ. എഐസിസി നിർദേശിച്ചെങ്കിൽ മാത്രമേ സുധാകരന് കെപിസിസി പ്രസിഡന്‍റ് സ്ഥാനം തിരികെ ലഭിക്കൂ.

കേരളത്തിലെ തെരഞ്ഞെടുപ്പു ഫലവും കണ്ണൂരിലെ ഫലവും പരിഗണിച്ചാവും അന്തിമ തീരുമാനം. കണ്ണൂരിൽ പരാജയപ്പെടുകയോ, മുന്നണിക്ക് കേരളത്തിൽ മുന്നേറ്റം നടത്താൻ വരികയോ ചെയ്താൽ കെ. സുധാകരന് കെപിസിസി പ്രസിഡന്‍റ് സ്ഥാനം നഷ്ടമാകുന്ന സൂചനയാണ് ഇതിലൂടെ പുറത്തു വരുന്നത്.

കണ്ണൂര്‍ മണ്ഡലത്തിലാണ് കെ. സുധാകരൻ മത്സരിച്ചത്. എഐസിസി തീരുമാനം വരുന്നത് വരെ നിലവിലുള്ള സ്ഥിതി തുടരും. സുധാകരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് എം.എം. ഹസന് കെപിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല നൽകിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക