Image

മുൻ ഡല്‍ഹി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിംഗ് ലവ്‌ലി വീണ്ടും ബിജെപിയിൽ ചേർന്നു

Published on 04 May, 2024
മുൻ ഡല്‍ഹി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിംഗ് ലവ്‌ലി വീണ്ടും ബിജെപിയിൽ ചേർന്നു

രാജ്യതലസ്ഥാനത്തെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പാർട്ടി വിട്ട മുൻ പിസിസി അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്ലി  വീണ്ടും ബിജെപിയില്‍ ചേർന്നു.

കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിൽ മറ്റ് 4 മുൻ കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് ശനിയാഴ്ച അരവിന്ദ് സിങ് ബിജെപി അംഗത്വമെടുത്തത്. 2015 ൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദ് സിങ് രാജിവച്ചിരുന്നു. തുടർന്ന് 2017 ൽ ബിജെപിയിൽ ചേരുകയും ഉടൻ തന്നെ തിരികെ കോൺഗ്രസിലേത്ത് എത്തുകയും ചെയ്തിരുന്നു. അടുത്തിടെ കോണ്‍ഗ്രസ് വിട്ട എം.എല്‍.എമാരായ രാജ്കുമാര്‍ ചൗഹാന്‍, നീരജ് ബസോയ, നസീബ് സിങ്, ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അമിത് മാലിക് എന്നിവരാണ് അരവിന്ദ് സിങിനൊപ്പം ബിജെപിയിൽ ചേർന്ന മറ്റ് 4 പേർ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക