Image

മേയർ-ഡ്രൈവർ തർക്കം; ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് കണ്ടില്ലെന്ന് കണ്ടക്ടർ

Published on 03 May, 2024
മേയർ-ഡ്രൈവർ തർക്കം; ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് കണ്ടില്ലെന്ന് കണ്ടക്ടർ

തിരുവനന്തപുരം: മേയർ-ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ ലൈംഗിക ചേഷ്ട കാണിക്കുന്നത് കണ്ടിട്ടില്ലെന്ന് കണ്ടക്ടർ സുബിൻ. ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോ എന്നറിയില്ല. പിൻസീറ്റിൽ ആയതിനാൽ തനിക്ക് കാണാനായില്ലെന്നും കണ്ടക്ടർ പൊലീസിന് മൊഴി നൽകി. മേയറുടെ വാഹനത്തെ ഓവർടേക്ക് ചെയ്‌തോ എന്നതും തനിക്ക് അറിയില്ലെന്ന് കണ്ടക്ടർ പറഞ്ഞു.

അതേസമയം കേസിലെ നിർണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. മെമ്മറി കാർഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. കെഎസ്ആർടിസിയുടെ ആഭ്യന്തര അന്വേഷണവും ഇക്കാര്യത്തിൽ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഫോറൻസിക് സംഘം കെഎസ്ആർടിസി ബസിൽ പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം കൂടി കാത്തിരിക്കുകയാണ് അന്വേഷണസംഘം. 

Join WhatsApp News
josecheripuram 2024-05-03 22:58:27
Is this very important? the dispute between the mayor and a driver? it look like an international issue? We have issues like road repair in Trivandrum, People are stuck in their homes, Heat stroke, and many more issues. First of no one knows how to behave, respect and politeness no body knows, Give respect and take respect is the basic human culture.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക