Image

സൗത്ത് കരോലിനയില്‍ കാര്‍ അപകടത്തില്‍ 3 ഇന്ത്യന്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടു

Published on 27 April, 2024
 സൗത്ത് കരോലിനയില്‍ കാര്‍ അപകടത്തില്‍ 3 ഇന്ത്യന്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: കാര്‍ അപകടത്തില്‍ 3 ഇന്ത്യന്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശികളായ രേഖാബെന്‍ പട്ടേല്‍, സംഗീതാബെന്‍ പട്ടേല്‍, മനിഷാബെന്‍ പട്ടേല്‍ എന്നിവരാണ്   സൗത്ത് കരോലിനയില്‍ ഗ്രീന്‍വില്‍ കൗണ്ടിയിലുണ്ടായ കാര്‍ അപകടത്തില്‍ മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. അമിതവേഗതയിലായിരുന്ന ഇവരുടെ എസ് യു വി പാലത്തിന് മുകളിലെ റോഡില്‍ നിന്ന് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ഗ്രീന്‍വില്‍ കൗണ്ടി കൊറോണര്‍ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവര്‍ സഞ്ചരിച്ചിരുന്ന എസ് യു വി പാലത്തില്‍ നിന്നും തെറിച്ച് പറന്ന് താഴെയുള്ള മരങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

അമിതവേഗതയില്‍ എസ് യു വിയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രദേശത്തെ പൊലീസ് ഡെപ്യൂട്ടി ചീഫായ   മൈക്ക് എല്ലിസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍ മറ്റ് കാറുകളൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ മരത്തില്‍ കുടുങ്ങി, ഒന്നിലധികം കഷണങ്ങളായി തകര്‍ന്ന നിലയിലാണ് കണ്ടെത്തിയതെന്നും അദ്ദേഹം വിവരിച്ചു. സംഭവസ്ഥലത്തുവച്ച് തന്നെ മൂവരുടെയും ജീവന്‍ നഷ്ടമായതായാണ് മനസിലാകുന്നതെന്നും അദ്ദേഹം വിവരിച്ചു.

സൗത്ത് കരോലിന ഹൈവേ പട്രോളിംഗ് സംഘവും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമുകളും ഗ്രീന്‍വില്ലെ കൗണ്ടി ഇ എം എസ് യൂണിറ്റുകളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക