Image

ഹജ്ജ് വെല്‍ഫെയര്‍ ഫോറം ഹജ്ജ് 2024 ന്റെ വോളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ക്കു സജ്ജമായി

Published on 27 April, 2024
ഹജ്ജ് വെല്‍ഫെയര്‍ ഫോറം ഹജ്ജ് 2024 ന്റെ വോളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ക്കു സജ്ജമായി

ജിദ്ദ: കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി ലോകത്തിന്റെ  അഷ്ടദിക്കുകളില്‍  നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന  തീര്‍ത്ഥാടകര്‍ക്കു ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള  സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. 

മുന്‍വര്‍ഷങ്ങളില്‍ ഹാജിമാര്‍ക്ക് നല്‍കിയിട്ടുള്ള  സേവനങ്ങള്‍  തുടരുമെന്നും, ഫോറം അംഗ സംഘടനകളില്‍ നിന്നും വോളണ്ടിയര്‍മാരായി സന്നദ്ധ സേവനം നല്‍കാനാഗ്രഹിക്കുന്നവര്‍ നിര്‍ദ്ദിഷ്ഠ ജോട്ട് ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം ഉടനേ സമര്‍പ്പിക്കേണ്ടതാണെന്ന് ഫോറം നേതൃത്വം അറിയിച്ചു.

ചെമ്പന്‍ അബ്ബാസ്, സി എച്ച് ബഷീര്‍, അബ്ദുല്‍ സത്താര്‍ ഇരിക്കൂര്‍, ഷഫീഖ് മേലാറ്റൂര്‍, ഷാഫി മജീദ്, റഹീം മേലാറ്റൂര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
 
ഫോറം ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് സ്വാഗതവും ട്രഷറര്‍ ഷറഫുദ്ദീന്‍ കാളികാവ് നന്ദിയും രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക